മലയാളത്തിലെ പ്രശസ്ത നടനും സംവിധായകനും രചയിതാവുമായ വ്യക്തിയാണ് രഞ്ജി പണിക്കർ. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകൻ നിതിൻ രഞ്ജി പണിക്കരും ഒരു സംവിധായകൻ എന്ന നിലയിൽ തന്റെ സ്ഥാനം മലയാള സിനിമയിൽ ഉറപ്പിക്കുകയാണ്. മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ കസബ എന്ന ചിത്രത്തിലൂടെ ആണ് നിതിൻ മലയാള സിനിമയിൽ സംവിധായകനായി അരങ്ങേറ്റത്തെ കുറിക്കുന്നത്. കുറെ വിവാദങ്ങൾ ഉണ്ടാക്കി എങ്കിലും ആ ചിത്രം ബോക്സ് ഓഫീസിൽ ഒരു വിജയം നേടിയ ചിത്രമായി മാറി. അതിനു ശേഷം നിതിൻ ഒരുക്കിയ ചിത്രമാണ് കാവൽ. ആക്ഷൻ സൂപ്പർ സ്റ്റാർ ആയ സുരേഷ് ഗോപി ഒരിടവേളക്ക് ശേഷം മാസ്സ് റോളിലേക്ക് തിരിച്ചു വന്ന ചിത്രമാണ് കാവൽ. കഴിഞ്ഞ മാസം അവസാനം റിലീസ് ചെയ്ത ഈ ചിത്രവും നിർമ്മാതാവിന് ലാഭം ഉണ്ടാക്കി കൊടുക്കുന്ന ഒരു ചിത്രമായി ഇപ്പോൾ മാറിക്കൊണ്ടിരിക്കുകയാണ്. നിതിൻ ഒരുക്കുന്ന അടുത്ത ചിത്രം ഏതെന്ന ചോദ്യം പ്രേക്ഷകർക്കുണ്ട്.
എന്നാൽ കാവലിലെ നായകൻ സുരേഷ് ഗോപി മനോരമക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത് നിതിൻ രഞ്ജി പണിക്കർ ഒരുക്കാൻ പോകുന്ന അടുത്ത ചിത്രത്തിലെ നായകൻ മലയാളത്തിന്റെ മെഗാ താരവും കംപ്ലീറ്റ് ആക്ടറുമായ മോഹൻലാൽ ആവാം എന്നാണ്. അങ്ങനെ സംഭവിക്കാം എന്നും എന്ന് താൻ വെറുതെ പറയുന്നത് അല്ല എന്നും സുരേഷ് ഗോപി സൂചിപ്പിക്കുന്നുണ്ട്. ഏതായാലും അങ്ങനെ ഒരു ചിത്രം ഉണ്ടായാൽ മോഹൻലാൽ എന്ന വമ്പൻ താരത്തെ എങ്ങനെയാവും നിതിൻ അവതരിപ്പിക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ പ്രേക്ഷകർ. ഒരു യുവ താര ചിത്രവും അതുപോലെ സുരേഷ് ഗോപി തന്നെ നായകനാവുന്ന, ലേലം 2 എന്ന ചിത്രവും നിതിൻ രഞ്ജി പണിക്കരുടെ പരിഗണനയിൽ ഉണ്ടെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.
പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ നേടിയ ചിത്രം എക്സ്ട്രാ ഡീസന്റ് വിജയകരമായ രണ്ടാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. ഹൗസ് ഫുൾ, ഫാസ്റ്റ്…
ഫോറെൻസിക്കിന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി" ജനുവരി രണ്ടിന്…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയിലെ ആദ്യ ഗാനം പുറത്ത്.…
ജീവിതത്തെ സ്വന്തം ഇച്ഛാശക്തിയിലും, ചോരത്തിളപ്പിലും,ബുദ്ധിയും, കൗശലവും,ആളും അർത്ഥവും കൊണ്ടു നേരിട്ട ഒരു മനുഷ്യനുണ്ട് - കടുവാക്കുന്നേൽ കുറുവച്ചൻ.മധ്യ തിരുവതാംകൂറിലെ മീനച്ചിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യ 44 ന്റെ ടൈറ്റിൽ ടീസർ റിലീസായി. റെട്രോ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ക്രിസ്തുമസ് ദിനത്തിൽ…
ക്രിസ്തുമസ് റിലീസ് ചിത്രങ്ങളിൽ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായിമാറിയിരിക്കുകയാണ് സുരാജ് വെഞ്ഞാറമ്മൂട് നായകനായെത്തിയ എക്സ്ട്രാ ഡീസന്റ് മൂവി. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുക്കിയ…
This website uses cookies.