ഇന്ന് മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് നിമിഷ സജയൻ. ദിലീഷ് പോത്തൻ ഒരുക്കിയ ഫഹദ് ഫാസിൽ- സുരാജ് വെഞ്ഞാറമൂട് ചിത്രം തൊണ്ടിമുതലും ദൃക്‌സാക്ഷിയും ആയിരിന്നു നിമിഷയുടെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം. അതിനു ശേഷം ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി തന്റെ അഭിനയത്തികവ് കാണിച്ചു തന്ന ഈ നടിയുടെ ഏറ്റവും പുതിയ റിലീസ് ജൂലൈ പതിനഞ്ചിനു എത്തുന്ന മഹേഷ് നാരായണൻ- ഫഹദ് ഫാസിൽ ചിത്രം മാലിക് ആണ്. ആമസോൺ പ്രൈം റിലീസ് ആയാണ് മാലിക് എത്തുന്നത്. ഇപ്പോൾ കൈ നിറയെ പ്രൊജെക്ടുകൾ ഉള്ള ഈ യുവനടി ബോളിവുഡിലും അരങ്ങേറ്റം കുറിക്കുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ദേശീയ പുരസ്‌കാര ജേതാവായ ഒനിര്‍ സംവധാനം ചെയ്യുന്ന ബോളിവുഡ് സിനിമയില്‍ പ്രധാന വേഷം ചെയ്യാൻ പോകുന്നത് നിമിഷ ആണെന്നുള്ള വാർത്തകളാണ് ഇപ്പോൾ ലഭിക്കുന്നത്. വി ആർ എന്നാണ് ചിത്രത്തിന്റെ പേരെന്നും സൂചനകളുണ്ട്.
ഒനിർ തന്നെ സംവിധാനം ചെയ്ത ഐം ആം ലൈക് ഐ ആം എന്ന സിനിമയുടെ തുടര്‍ച്ചയാണിതെന്നാണ് ചില ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷം സെപ്റ്റംബർ മാസത്തിൽ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ നമ്മളോട് പറയുന്നു. ഈ വർഷം ആദ്യം ആമസോൺ പ്രൈം റിലീസ് ആയെത്തിയ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനം നിമിഷക്ക് നേടിക്കൊടുത്തത് വമ്പൻ ദേശീയ ശ്രദ്ധയാണ്. മാർട്ടിൻ പ്രക്കാട്ട് ചിത്രമായ നായാട്ടിലും ഗംഭീര പ്രകടനം കാഴ്ച വെച്ച ഈ നടിക്ക് 2021 ഒരു സൗഭാഗ്യ വർഷമായി മാറുകയാണ് എന്ന് തന്നെ പറയാം. നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ഇംഗ്ലീഷ് ചിത്രമായ ഫുട്‍പ്രിന്റ്‍സ് ഓണ് വാട്ടർ ആണ് നിമിഷ സജയൻ പ്രധാന വേഷം ചെയ്ത് ഇനി വരാൻ പോകുന്ന മറ്റൊരു ചിത്രം.
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
This website uses cookies.