തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നിമിഷ സജയൻ കുഞ്ചാക്കോ ബോബന്റെ നായികയാകുന്നു. ഡോക്യമെന്ററി സംവിധായികയും നടിയും ദേശീയ അവാര്ഡ് ജേതാവുമായ സൗമ്യ സദാനന്ദന് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് നിമിഷ കുഞ്ചാക്കോയുടെ നായികയാകുന്നത്. കുടുംബ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ ഭാര്യാ ഭർത്താക്കന്മാരായാണ് ഇവർ എത്തുന്നത്. അനന്യ ഫിലിംസ് നിര്മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നവാഗതനായ സോണി മഠത്തിലാണ്.കുടുംബ പശ്ചാത്തലത്തിലുള്ള ഒരു ആക്ഷേപഹാസ്യമായിരിക്കും ചിത്രമെന്നും ഇതിൽ വലിയ ട്വിസ്റ്റുകളോ അടിപിടി രംഗങ്ങളോ സര്പ്രൈസുകളോ ഉണ്ടാകില്ലെന്നും സംവിധായിക വ്യക്തമാക്കിയിരുന്നു.
നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം മല്ലിക സുകുമാരൻ ഒരു പ്രധാനവേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അതേസമയം മറ്റ് താരങ്ങളെയും അണിയറ പ്രവര്ത്തകരെയും ഇതുവരെ തീരുമാനിച്ചിട്ടില്ല.
‘ഡേവിഡ് ആന്ഡ് ഗോലിയാത്ത്’ എന്ന ചിത്രത്തിലെ നായികയും സഹസംവിധായികയുമായിരുന്ന സൗമ്യ ‘ഓര്മ്മയുണ്ടോ ഈ മുഖ’മുള്പ്പെടെ ഒട്ടേറെ ചിത്രങ്ങളിലഭിനയിച്ചിട്ടുമുണ്ട്.. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘ചെമ്പൈ’ എന്ന ഹ്രസ്വ ചിത്രത്തിലൂടെ ദേശീയ പുരസ്കാരവും സൗമ്യ സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം കുഞ്ചാക്കോ ബോബന്റേതായി ‘ശിക്കാരി ശംഭു’ എന്ന ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്.
ഓര്ഡിനറി, മധുര നാരങ്ങ എന്നീ ഹിറ്റ് ചിത്രങ്ങള്ക്ക് ശേഷം കുഞ്ചാക്കോ ബോബനും സുഗീതും ഒന്നിക്കുന്ന ചിത്രമാണിത്.
ശിവദയും, കട്ടപ്പനയിലെ ഹൃത്വിക് റോഷന് ഫെയിം വിഷ്ണു ഉണ്ണികൃഷ്ണനും, അല്ഫോന്സയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിഷാദ് കോയയാണ്. അബ്ബാസും രാജു ചന്ദ്രയും ചേര്ന്നാണ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസല് അലിയാണ്. എസ് കെ ലോറന്സാണ് ചിത്രത്തിന്റെ നിര്മ്മാണം .
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.