ന്യൂ ജെനെറേഷൻ സിനിമകൾ കളം വാഴുകയും ഒട്ടേറെ പുതുമുഖ സംവിധായകർ കയറി വരികയും ചെയ്തതോടെ എൺപതുകളിൽ തുടങ്ങി തൊണ്ണൂറുകളിൽ മലയാള സിനിമ ഭരിച്ച ഒട്ടേറെ മാസ്റ്റർ ഡിറക്ടർമാർക്കു ചുവടു പിഴച്ചിരുന്നു. കുറെ പേർ സിനിമാ രംഗത്ത് നിന്ന് പിൻവാങ്ങിയെങ്കിലും മറ്റു ചിലർ മികച്ച ചിത്രങ്ങളുമായി നമ്മുടെ മുന്നിൽ തിളങ്ങി നിന്നു. പിഴവുകൾ തിരുത്തി സത്യൻ അന്തിക്കാടും പ്രിയദർശനും വമ്പൻ വിജയങ്ങൾ സമ്മാനിച്ച് കൊണ്ട് തലയുയർത്തി നിന്നപ്പോൾ ഈ വർഷം ജോഷിയും വലിയ തിരിച്ചു വരവ് നടത്തി. സംവിധാന കലയിൽ തങ്ങൾക്കു പകരം വെക്കാൻ മറ്റാരുമില്ലെന്നു ഈ മാസ്റ്റേഴ്സ് ഒരിക്കൽ കൂടി തെളിയിച്ചു തന്നു. ഇപ്പോഴിതാ ഷാജി കൈലാസും അടുത്ത വർഷം ഒരു വമ്പൻ ചിത്രവുമായി തന്റെ തിരിച്ചു വരവ് പ്രഖ്യാപിച്ചതോടെ 2020 എന്ന വർഷത്തിൽ, അതിലെ അക്കങ്ങൾ സൂചിപ്പിക്കുന്നത് പോലെ തന്നെ മലയാള സിനിമ കാണാൻ പോകുന്നത് സംവിധാന കലയിലെ മാസ്റ്റേഴ്സിന്റെ ഒരു ട്വന്റി ട്വന്റി ആയിരിക്കും.
മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായ പ്രിയദർശൻ ആയിരിക്കും അടുത്ത വർഷം ആദ്യം എത്തുന്നത്. തൊണ്ണൂറിൽ അധികം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ഈ സംവിധായകൻ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഫിലിം മേക്കർമാരിൽ ഒരാളായാണ് അറിയപ്പെടുന്നത്. അടുത്ത മാർച്ചിൽ പ്രിയദർശൻ എത്തുന്നത് മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തേയും ഏറ്റവും വലിയ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹവുമായി ആണ്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായി പ്രിയൻ എത്തുമ്പോൾ കൂടെ ഉള്ളത് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ്. മലയാളത്തിൽ ഏറ്റവും കൂടുതൽ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ഈ ടീം ഒരിക്കൽ കൂടി എത്തുമ്പോൾ പ്രതീക്ഷകളേറെ.
പൊറിഞ്ചു മറിയം ജോസിലൂടെ ഈ വർഷം വമ്പൻ തിരിച്ചു വരവ് കാഴ്ച വെച്ച ജോഷി അടുത്ത വർഷം എത്തുക ഒരു മമ്മൂട്ടി ചിത്രത്തിലൂടെ ആണെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ന്യൂ ഡൽഹി, സംഘം, ധ്രുവം, നായർ സാബ് പോലെയുള്ള ഹിറ്റുകൾ സമ്മാനിച്ച ഈ ടീമിൽ നിന്നു മറ്റൊരു ക്ലാസിക് ആക്ഷൻ ചിത്രം തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നതും. മമ്മൂട്ടിയുമൊത്തു തന്നെയാണ് സത്യൻ അന്തിക്കാടും അടുത്ത വർഷം എത്തുക. 22 വർഷങ്ങൾക്കു ശേഷം ഈ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ അതിനു തിരക്കഥ ഒരുക്കുന്നത് ഡോക്ടർ ഇക്‌ബാൽ കുറ്റിപ്പുറം ആണ്. തന്റെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫിസ് ഹിറ്റ് ഫഹദ് ഫാസിലിനെ വെച്ചു നൽകിയതിന് ശേഷം ആണ് സത്യനും എത്തുന്നത്.
മലയാള സിനിമയിലെ ആക്ഷൻ ചിത്രങ്ങളുടെ തമ്പുരാൻ ആയ ഷാജി കൈലാസ് ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം അടുത്ത വർഷം എത്തുമ്പോൾ കൂട്ടായി ഉള്ളത് യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആണ്. ജിനു എബ്രഹാം രചിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ പേര് കടുവ എന്നാണ്. ആറാം തമ്പുരാനും നരസിംഹവുമെല്ലാം വെച്ച് ഷാജി കൈലാസ് കേരളക്കരയിൽ സൃഷ്ടിച്ചത് പോലെ ഒരു ഓളം കടുവക്കും ഉണ്ടാക്കാൻ സാധിക്കും എന്ന പ്രതീക്ഷയിൽ ആണ് സിനിമാ പ്രേമികൾ.
ഇത് കൂടാതെ മോഹൻലാലിനെ നായകനാക്കി ഒരു വമ്പൻ ചിത്രം പ്ലാൻ ചെയ്തു കൊണ്ട് വിനയനും സൗബിൻ ഷാഹിർ നായകനാവുന്ന ജൂതൻ എന്ന ചിത്രവുമായി ഭദ്രൻ എന്നിവരും അടുത്ത വർഷം എത്തുമെന്ന് സൂചനയുണ്ട്. മറ്റൊരു പ്രശസ്ത സംവിധായകൻ ആയ കെ മധുവും സേതുരാമയ്യർ സീരിസിലെ അഞ്ചാം ഭാഗം ഒരുക്കികൊണ്ടു തിരിച്ചു വരാനുള്ള ശ്രമത്തിലാണ്. ഏതായാലും അടുത്ത വർഷം മലയാള സിനിമ കാണാൻ പോകുന്നത് പരിചയ സമ്പന്നരായ ഈ സംവിധായകരുടെ എല്ലാം മികച്ച സൃഷ്ടികൾ ആവും എന്നുറപ്പു.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
This website uses cookies.