എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങൾ സൂപ്പർ വിജയങ്ങൾ ആയ ശേഷം ചിത്രത്തിലെ നായകനായ പ്രഭാസിന്റെ ജനപ്രീതിയും താരമൂല്യവും രാജ്യമാകെ വ്യാപിച്ചു എന്നു തന്നെ പറയാം. ഇന്ത്യക്കു അകത്തും പുറത്തുമെല്ലാം വമ്പൻ ആരാധക വൃന്ദമാണ് ഇപ്പോൾ ഈ തെലുങ്കു സൂപ്പർ താരത്തിന് ഉള്ളത്. മറ്റൊരു തെലുങ്കു താരത്തിനും നേടാനാകാത്തത്ര ആരാധക പിന്തുണ പലയിടങ്ങളിലായി അദ്ദേഹത്തിനുണ്ട് എന്നതും പരസ്യമായ രഹസ്യമാണ്. ഇപ്പോഴിതാ പ്രഭാസുമായി ബന്ധപ്പെട്ട ഏതു കാര്യത്തിനും നമ്മുടെ സോഷ്യൽ മീഡിയയിൽ വലിയ വാർത്താപ്രാധാന്യമാണ് ലഭിക്കുന്നത്. അദ്ദേഹത്തിന്റെ വിവാഹം സംബന്ധിച്ച ഗോസിപ്പുകൾ തുടങ്ങി പുതിയ ചിത്രമായ സാഹോയുടെ ഷൂട്ടിങ് സ്റ്റില്ലുകൾ വരെ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആണ്.
ഇപ്പോഴിതാ പ്രഭാസിന്റെ രസകരമായ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ലോസ് അഞ്ചലസ് എയർപോർട്ടിൽ വച്ച് പ്രഭാസിന്റെ ഒപ്പം നിന്ന് ചിത്രമെടുത്ത ഒരു ആരാധികയുടെ സന്തോഷ പ്രകടനങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്ന വീഡിയോയിൽ നമ്മുക്ക് കാണാൻ കഴിയുന്നത്. എയർ പോർട്ടിൽ പ്രഭാസിനെ കണ്ടപ്പോൾ ഓടി പോയി ഫോട്ടോ എടുത്ത ശേഷം തന്റെ ഇഷ്ട താരത്തിന്റെ കവിളത്ത് തലോടി കൊണ്ട് തുള്ളിച്ചാടുന്ന ആരാധികയാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്ന ആ വീഡിയോയിലുള്ളത്. പെൺകുട്ടിയുടെ സന്തോഷം കണ്ട് പ്രഭാസും അന്തിച്ചു നിൽക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഈ വർഷം ഓഗസ്റ്റ് മാസത്തിൽ പ്രഭാസിന്റെ ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രം സാഹോ റീലീസ് ചെയ്യും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ മേക്കിങ് വീഡിയോകൾ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയിലെ പുതിയ ഗാനം റിലീസ് ആയി.…
പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോർ’ൻ്റെ ടീസർ പുറത്തിറങ്ങി. ഭാവനയുടെ സഹോദരൻ ജയ്ദേവ്…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി. നവാഗതനായ…
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
This website uses cookies.