മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഈ വർഷത്തെ ആദ്യ റിലീസ് ആയി എത്താൻ പോകുന്നത് അജയ് വാസുദേവ് ഒരുക്കിയ ഷൈലോക്ക് ആണെങ്കിൽ അദ്ദേഹത്തിന്റെ ഈ വർഷത്തെ രണ്ടാമത്തെ റിലീസ് വൺ എന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണ്. കടക്കൽ ചന്ദ്രൻ എന്ന് പേരുള്ള, കേരളാ മുഖ്യമന്ത്രി ആയ കഥാപാത്രത്തിനാണ് മമ്മൂട്ടി ഈ ചിത്രത്തിൽ ജീവൻ നൽകുന്നത്. ഇപ്പോൾ ഷൂട്ടിംഗ് അവസാനിച്ച ഈ ചിത്രം അതിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിൽ ആണ്. ഈ വരുന്ന ഏപ്രിൽ ആദ്യ വാരം ആണ് വൺ റിലീസ് ചെയ്യാൻ പോകുന്നത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. കടക്കൽ ചന്ദ്രൻ ആയുള്ള മമ്മൂട്ടിയുടെ പുതിയ സ്റ്റില്ലുകൾ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നുണ്ട്. വെള്ള ഷർട്ടും മുണ്ടുമുടുത്തു മുഖ്യമന്ത്രിയായി തിളങ്ങുകയാണ് മെഗാ സ്റ്റാർ.
ചിറകൊടിഞ്ഞ കിനാവുകൾ എന്ന കുഞ്ചാക്കോ ബോബൻ ചിത്രമൊരുക്കി അരങ്ങേറിയ സന്തോഷ് വിശ്വനാഥ് ആണ് വൺ സംവിധാനം ചെയ്തത്. ജോജു ജോർജ്, മുരളി ഗോപി, രഞ്ജി പണിക്കർ, വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനിവാസൻ, മാത്യു തോമസ്, ബാലചന്ദ്ര മേനോൻ, സുദേവ് നായർ, സുരേഷ് കൃഷ്ണ, സലിം കുമാർ, സുധീർ കരമന, ശങ്കർ രാമകൃഷ്ണൻ, അലസിയർ, ശ്യാമ പ്രസാദ്, നന്ദു, മാമുക്കോയ, മേഘനാദൻ, വി കെ ബൈജു, മുകുന്ദൻ, ജയകൃഷ്ണൻ, ജയൻ ചേർത്തല, ബാലാജി ശർമ്മ, വെട്ടുക്കിളി പ്രകാശ്, രശ്മി ബോബൻ, ഗായത്രി അരുൺ, അർച്ചന മനോജ്, പ്രമീള ദേവി, സുബ്ബ ലക്ഷ്മി തുടങ്ങി വമ്പൻ താര നിര അണിനിരക്കുന്ന ഈ ചിത്രം രചിച്ചത് ബോബി- സഞ്ജയ് ടീം ആണ്. ഇച്ചായീസ് പ്രൊഡക്ഷൻസാണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നതു.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.