ജനപ്രിയ നായകൻ ദിലീപും ഭാര്യ കാവ്യാ മാധവനും തങ്ങളുടെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിൽ ആണ് ഇപ്പോൾ. കാവ്യാ മാധവൻ ഗർഭിണി ആണെന്നുള്ള വാർത്ത നേരത്തെ തന്നെ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ അമ്മയാകാൻ ഒരുങ്ങുന്ന കാവ്യാ മാധവന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. നിറവയറോടെ പുഞ്ചിരി തൂകി നിൽക്കുന്ന കാവ്യാ മാധവന്റെ പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അമ്മയാകാൻ പോകുന്നതിന്റെ എല്ലാ സന്തോഷത്തോടെയുമാണ് കാവ്യാ മാധവനെ നമ്മുക്ക് കാണാൻ സാധിക്കുന്നത്. കാവ്യയുടെ ബേബി ഷവർ ആഘോഷത്തിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. അടുത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ആയിരുന്നു കാവ്യയുടെ ബേബി ഷവർ ആഘോഷം.
ആദ്യ ഭാര്യ മഞ്ജു വാര്യരിൽ ദിലീപിന് ജനിച്ച മീനാക്ഷിക്ക് കൂട്ടായി ഒരാൾ കൂടി തന്റെ കുടുംബത്തിലേക്ക് വരുന്നതിന്റെ സന്തോഷത്തിലാണ് ജനപ്രിയ നായകൻ. ദിലീപുമായുള്ള വിവാഹ ശേഷം അഭിനയ ജീവിതം പൂർണ്ണമായും അവസാനിപ്പിച്ച് കുടുംബ കാര്യങ്ങൾ ശ്രദ്ധിച്ചു ജീവിക്കുകയായിരുന്നു കാവ്യാ മാധവൻ. 2016 നവംബർ 25 നു ആയിരുന്നു ദിലീപും കാവ്യയും വിവാഹിതരായത്. ജനപ്രിയ നായികാ-നായക ജോഡികൾ ആയിരുന്ന ഇരുവരും ഏറെ നാളത്തെ ഗോസിപ്പുകൾക്ക് ശേഷമാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത്. ആദ്യ ഭാര്യ മഞ്ജു വാര്യരുമായി ദിലീപ് വേർപിരിയാൻ കാരണവും കാവ്യയുമായുള്ള ബന്ധത്തിന്റെ പേരും പറഞ്ഞുള്ള ആരോപണങ്ങൾ ആയിരുന്നു. മഞ്ജുവുമായി പിരിഞ്ഞതിന് ശേഷവും മകൾ മീനാക്ഷി അച്ഛനായ ദിലീപിനൊപ്പം പോകാൻ ആണ് താല്പര്യപ്പെട്ടതു. പ്രൊഫസ്സർ ഡിങ്കൻ, ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് ഇപ്പോൾ ദിലീപ് ചെയ്തു കൊണ്ടിരിക്കുന്ന പ്രൊജെക്ടുകൾ.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.