New Stills From Odiyan
ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ഒടിയൻ മയം ആണ്. ഒടിയൻ മാണിക്യന്റെ ഒടിവിദ്യ മലയാള സിനിമാ പ്രേമികളെയും ആരാധകരെയും ഇപ്പോഴേ മയക്കി എന്ന് വേണം പറയാൻ. എല്ലാവർക്കും പറയാനും കാത്തിരിക്കാനും ഒടിയൻ മാത്രം എന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്. ദേശീയ തലത്തിൽ വരെ വാർത്ത സൃഷ്ടിക്കുകയാണ് ഒടിയൻ ഇപ്പോൾ. തമിഴ്, തെലുങ്കു മാധ്യമങ്ങളും ഒടിയൻ വാർത്തകൾ നൽകുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ കുറച്ചു പുതിയ സ്റ്റില്ലുകൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടത് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. വിവിധ ഗെറ്റപ്പുകളിൽ ഉള്ള മോഹൻലാലിന്റെ സ്റ്റില്ലുകളും അതോടൊപ്പം മറ്റു കഥാപാത്രങ്ങളുടെ സ്റ്റില്ലുകളും പുറത്തു വന്നിട്ടുണ്ട്.
ഒടിയൻ മാണിക്യന്റെ പഴയ കാലവും പുതിയ കാലവും അനുസ്മരിപ്പിക്കുന്ന മോഹൻലാലിൻറെ സ്റ്റില്ലുകൾ അക്ഷരാർത്ഥത്തിൽ വൈറൽ ആയി കഴിഞ്ഞു. ഒടിയൻ മാണിക്യന്റെ തേങ്കുറിശ്ശിയിലെ കാഴ്ചകൾ നമ്മുക്ക് ഈ സ്റ്റില്ലുകളിലൂടെ കാണാം. പ്രകാശ് രാജിന്റെ രാവുണ്ണി എന്ന വില്ലനെയും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിദ്ദിഖ്, നരെയ്ൻ, ഇന്നസെന്റ്, സന അൽത്താഫ് , നന്ദു തുടങ്ങിയവരുടെ സ്റ്റില്ലുകളും പുറത്തു വന്നിട്ടുണ്ട്. ഒടിയനിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ 2 മില്യൺ വ്യൂസിലേക്കു കുതിക്കുമ്പോൾ ഒടിയൻ പ്രൊമോഷനും ആരാധകർ പൊടിപൊടിക്കുകയാണ്. ഏതായാലും ഡിസംബർ പതിനാലിന് ഒടിയൻ മാണിക്യൻ അവതരിക്കുമ്പോൾ മലയാള സിനിമയുടെ ചരിത്രത്തിൽ ഇതുവരെ ഒരു സിനിമക്കും ലഭിക്കാത്ത സ്വീകരണം ആയിരിക്കും കിട്ടുക എന്നുറപ്പാണ്. വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് ഹരികൃഷ്ണനും ഈ ചിത്രം നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ആണ്. മഞ്ജു വാര്യർ ആണ് ഈ ചിത്രത്തിലെ നായികയായി എത്തുന്നത്.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.