തമിഴകത്തിന്റെ സ്വന്തം ദളപതി വിജയ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ബീസ്റ്റ്. ഈ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും നേരത്തെ തന്നെ പുറത്തു വരികയും സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, ഈ ചിത്രത്തിലെ വിജയ്‌യുടെ പുതിയ ഒരു ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. ഇതിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഈ പുതിയ സ്റ്റിൽ എന്നാണ് സൂചന. ഇതിൽ ദളപതി വിജയ്ക്ക് ഒപ്പം ചിത്രത്തിലെ നായികാ വേഷം ചെയ്യുന്ന പൂജ ഹെഗ്‌ഡെയെയും കാണാൻ സാധിക്കും. ഈ ചിത്രത്തിലെ തന്റെ ഭാഗങ്ങൾ പൂജ പൂർത്തിയാക്കി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പൂജ ഹെഗ്‌ഡെ ആദ്യമായാണ് ദളപതി വിജയ്‌യുടെ നായികയായി എത്തുന്നത്.
അടുത്ത വർഷം ഏപ്രിൽ റിലീസ് ആയാവും ബീസ്റ്റ് ലോകം മുഴുവനും എത്തുക. കോലമാവ് കോകില, ഡോക്ടർ എന്നീ ചിത്രങ്ങൾ ഒരുക്കിയ നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സൺ പിക്ചേഴ്സ് ആണ്. ഒരു കംപ്ലീറ്റ് മാസ്സ് ആക്ഷൻ എന്റെർറ്റൈനെർ ആയി ഒരുങ്ങുന്ന ഈ ചിത്രത്തിൽ യോഗി ബാബു, ഷൈൻ ടോം ചാക്കോ, വിടിവി ഗണേഷ്, അപർണ്ണ ദാസ്, പുകഴ് എന്നിവരും അഭിനയിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കുന്ന ബീസ്റ്റിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് മനോജ് പരമഹംസയും എഡിറ്റിംഗ് നിർവഹിക്കുന്നത് ആർ നിർമ്മലും ആണ്. ഒരു തോക്കുമായി സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന ദളപതി വിജയ്‌യിനെ ആണ് നേരത്തെ പുറത്തു വന്ന ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നമ്മൾ കണ്ടത്. ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ചിത്രത്തിലും കിടിലൻ ലുക്കിലാണ് വിജയ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.