മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ഹേ സിനാമിക. പ്രശസ്ത നൃത്ത സംവിധായിക ആയ ബ്രിന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്ത ഈ റൊമാന്റിക് കോമഡി ചിത്രം രചിച്ചിരിക്കുന്നത് മദൻ കർക്കി ആണ്. വരുന്ന മാർച്ച് മൂന്നിന് ആണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത് എന്ന് ദുൽഖർ രണ്ടു ദിവസം മുൻപേ പ്രഖ്യാപിച്ചിരുന്നു. ഈ ചിത്രത്തിന്റെ രണ്ടു ഗാനങ്ങൾ ഇതിനോടകം റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അതിൽ ഒരെണ്ണം ആലപിച്ചതും ദുൽഖർ സൽമാൻ ആയിരുന്നു. ഇപ്പോഴിതാ വാലെന്റൈൻസ് ഡേക്കു മുൻപ് തന്നെ ഈ ചിത്രത്തിലെ മനോഹരമായ ഒരു പ്രണയ ഗാനം പ്രേക്ഷകരുടെ മുന്നിലെത്തുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് ദുൽകർ സൽമാൻ. വരുന്ന ഫെബ്രുവരി പത്തിന് ആണ് ഈ ഗാനം എത്തുക എന്നും, ഈ ഗാനത്തിന്റെ ഫുൾ വീഡിയോ ആണ് റിലീസ് ചെയ്യാൻ പോകുന്നത് എന്നും ദുൽഖർ പറയുന്നു.
താനും നായിക അദിതി റാവുവും ആണ് ഈ ഗാനത്തിൽ അഭിനയിക്കുന്നത് എന്നും ദുൽകർ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. മദൻ കർക്കി വരികൾ രചിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ഗോവിന്ദ് വസന്ത ആണ്. അദിതി റാവു കൂടാതെ കാജൽ അഗർവാളും ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നുണ്ട്. ജിയോ സ്റ്റുഡിയോയും ഗ്ലോബൽ വൺ സ്റ്റുഡിയോയും ചേർന്ന് നിർമ്മിച്ച ഹേ സിനാമികക്ക് വേണ്ടി കാമറ ചലിപ്പിച്ചത് പ്രീത ജയരാമനും ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് രാധ ശ്രീധറുമാണ്. നക്ഷത്ര നാഗേഷ്, മിർച്ചി വിജയ്, താപ്പ, കൗശിക്, അഭിഷേക് കുമാർ, പ്രദീപ് വിജയൻ കോതണ്ഡ രാമൻ, ഫ്രാങ്ക്, സൗന്ദര്യാ, ജെയിൻ തോംപ്സൺ, നഞ്ഞുണ്ടാൻ, രഘു, സംഗീത, ധനഞ്ജയൻ, യോഗി ബാബു എന്നിവരും ഇതിന്റെ താരനിരയിൽ ഉണ്ട്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.