നവാഗതനായ ശ്രീജിത്ത് എൻ. സംവിധാനം ചെയ്ത ഒരു തെക്കൻ തല്ല് കേസ് എന്ന ചിത്രം ഈ വരുന്ന ഓണത്തിനാണ് റിലീസ് ചെയ്യാൻ പോകുന്നത്. മലയാള സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണിത്. ഇതിന്റെ ടീസർ കുറച്ചു നാളുകൾക്കു മുൻപ് വരികയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. അതിനു ശേഷം ഇതിലെ എന്തര് പാട്ട് റിലീസ് ചെയ്യുകയും ശ്രദ്ധ നേടുകയും ചെയ്തു. ഇപ്പോഴിതാ ഈ ചിത്രത്തിലെ പുത്തൻ ഗാനം ഇന്ന് വൈകുന്നേരം റിലീസ് ചെയ്യാൻ പോവുകയാണ്. ഇന്ന് വൈകുന്നേരം ആറ് മണിക്കാണ് ഇതിലെ പ്രേമ നെയ്യപ്പമെന്ന ഗാനം റിലീസ് ചെയ്യുക. ആ ഗാനത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ നമ്മളോട് പറയുന്നത്, ഇതൊരു വിന്റേജ് സ്റ്റൈൽ ഗാനമായിരിക്കുമെന്നാണ്. ജസ്റ്റിൻ വർഗീസാണ് ഇതിനു വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
പ്രേക്ഷകരുടെ പ്രിയതാരം ബിജു മേനോൻ നായകനായി എത്തുന്ന ഈ ചിത്രം, ജി.ആർ. ഇന്ദുഗോപൻ രചിച്ച അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന പുസ്തകത്തെ അധികരിച്ചു കൊണ്ട് രാജേഷ് പിന്നാടനാണ് രചിച്ചിരിക്കുന്നത്. ബിജു മേനോനൊപ്പം, റോഷൻ മാത്യു, പത്മപ്രിയ, നിമിഷ സജയൻ എന്നിവരുൾപ്പെടെയുള്ള പ്രശസ്ത താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിൽ അമ്മിണി എന്ന് വിളിപ്പേരുള്ള അമ്മിണിപ്പിള്ളയെന്ന കഥാപാത്രമായാണ് ബിജു മേനോൻ എത്തുന്നത്. ഇ ഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ. മേത്തയും സി.വി. സാരഥിയും, ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ സുനിൽ എ കെയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം ഇവിടെ വിതരണം ചെയ്യുന്നതും ന്യൂ സൂര്യ ഫിലിംസാണ്. ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് മധു നീലകണ്ഠൻ, എഡിറ്റ് ചെയ്തത് മനോജ് കണ്ണോത് എന്നിവരാണ്. അഖിൽ കവലയൂർ, അശ്വത് ലാൽ, റിജു ശിവദാസ്, അരുൺ പാവുമ്പ, അസീസ് നെടുമങ്ങാട്, പ്രമോദ് വെളിയനാട്, പ്രശാന്ത് മുരളി, അച്യുതാന്ദൻ, ശശി വാളൂരാൻ, നീരജ രാജേന്ദ്രൻ, ജയരാജ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.