[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പ്രേക്ഷകരുടെ മനസ്സറിഞ്ഞു ഒമർ ലുലു; ഒരു അഡാര്‍ ലവിലെ ആദ്യ ഗാനം സോഷ്യൽ മീഡിയ കീഴടക്കുന്നു..!

ഒമർ ലുലു ഒരിക്കൽ കൂടി യുവ പ്രേക്ഷകരുടെ മനസ്സ് കീഴടക്കുകയാണ്. യുവാക്കളുടെ മനസ്സറിഞ്ഞു ചിത്രമൊരുക്കാനുള്ള കഴിവാണ് ഒമർ ലുലുവിന്റെ ആദ്യ രണ്ടു ചിത്രങ്ങളും സൂപ്പർ ഹിറ്റ് ആക്കിയത്. ഹാപ്പി വെഡിങ്, ചങ്ക്‌സ് എന്നീ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വമ്പൻ വിജയം ആക്കിയത് യുവ പ്രേക്ഷകർ ആയിരുന്നു. ഇപ്പോഴിതാ യുവാക്കൾക്ക് വേണ്ടി തന്നെ ഒരു അഡാര്‍ ലവ് എന്ന ചിത്രവുമായി വരികയാണ് ഒമർ ലുലു. ഈ ചിത്രത്തിലെ ആദ്യ ഗാനം ഇന്നലെ റിലീസ് ചെയ്യുകയും , ഗാനം റിലീസ് ആയി മണിക്കൂറുകൾക്കകം സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയും ചെയ്തു. ഇപ്പോൾ മിക്കവരുടെയും വാട്സാപ്പ് സ്റ്റാറ്റസ് വരെ ഈ ഗാനത്തിലെ രംഗമാണ്. വിനീത് ശ്രീനിവാസൻ ആലപിച്ച ഈ പ്രണയ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ഷാൻ റഹ്മാൻ ആണ്.

പഴയകാല മാപ്പിളപ്പാട്ടിന് ഒരു പുതിയ ഭാവം നല്‍കിയാണ് ഷാന്‍ റഹ്മാന്‍ ഈ ഗാനത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. തലശ്ശേരി കെ റെഫീഖാണ് ഈ ഗാനത്തിന്റെ യഥാര്‍ത്ഥ സംഗീത സംവിധായകന്‍ എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഔസേപ്പച്ചൻ വാളക്കുഴി നിർമ്മിക്കുന്ന ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിൽ പുതുമുഖങ്ങൾ ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനു സിദ്ധാർഥ് ദൃശ്യങ്ങൾ ഒരുക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് സാരംഗ്, ലിജോ എന്നിവർ ചേർന്നാണ്. അച്ചു വിജയൻ ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ.

ലഭിക്കുന്ന റിപ്പോർട്ടുകളും, ഇപ്പോൾ പുറത്തു വന്ന വീഡിയോ സോങ്ങും നോക്കിയാൽ സ്‌കൂൾ ലൈഫിന്റെ കഥ പറയുന്ന ചിത്രമാണ് ഒരു അഡാര്‍ ലവ് എന്നാണ് സൂചന . ഏതായാലും ഒറ്റ ഗാനം കൊണ്ട് തന്നെ കേരളത്തിലെ യുവ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമായി ഇത് മാറി കഴിഞ്ഞു എന്ന് ഉറപ്പിച്ചു പറയാം നമ്മുക്ക്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.