ഒമർ ലുലു ഒരിക്കൽ കൂടി യുവ പ്രേക്ഷകരുടെ മനസ്സ് കീഴടക്കുകയാണ്. യുവാക്കളുടെ മനസ്സറിഞ്ഞു ചിത്രമൊരുക്കാനുള്ള കഴിവാണ് ഒമർ ലുലുവിന്റെ ആദ്യ രണ്ടു ചിത്രങ്ങളും സൂപ്പർ ഹിറ്റ് ആക്കിയത്. ഹാപ്പി വെഡിങ്, ചങ്ക്‌സ് എന്നീ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വമ്പൻ വിജയം ആക്കിയത് യുവ പ്രേക്ഷകർ ആയിരുന്നു. ഇപ്പോഴിതാ യുവാക്കൾക്ക് വേണ്ടി തന്നെ ഒരു അഡാര്‍ ലവ് എന്ന ചിത്രവുമായി വരികയാണ് ഒമർ ലുലു. ഈ ചിത്രത്തിലെ ആദ്യ ഗാനം ഇന്നലെ റിലീസ് ചെയ്യുകയും , ഗാനം റിലീസ് ആയി മണിക്കൂറുകൾക്കകം സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയും ചെയ്തു. ഇപ്പോൾ മിക്കവരുടെയും വാട്സാപ്പ് സ്റ്റാറ്റസ് വരെ ഈ ഗാനത്തിലെ രംഗമാണ്. വിനീത് ശ്രീനിവാസൻ ആലപിച്ച ഈ പ്രണയ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ഷാൻ റഹ്മാൻ ആണ്.
പഴയകാല മാപ്പിളപ്പാട്ടിന് ഒരു പുതിയ ഭാവം നല്‍കിയാണ് ഷാന്‍ റഹ്മാന്‍ ഈ ഗാനത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. തലശ്ശേരി കെ റെഫീഖാണ് ഈ ഗാനത്തിന്റെ യഥാര്‍ത്ഥ സംഗീത സംവിധായകന്‍ എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഔസേപ്പച്ചൻ വാളക്കുഴി നിർമ്മിക്കുന്ന ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിൽ പുതുമുഖങ്ങൾ ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനു സിദ്ധാർഥ് ദൃശ്യങ്ങൾ ഒരുക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് സാരംഗ്, ലിജോ എന്നിവർ ചേർന്നാണ്. അച്ചു വിജയൻ ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ.
ലഭിക്കുന്ന റിപ്പോർട്ടുകളും, ഇപ്പോൾ പുറത്തു വന്ന വീഡിയോ സോങ്ങും നോക്കിയാൽ സ്‌കൂൾ ലൈഫിന്റെ കഥ പറയുന്ന ചിത്രമാണ് ഒരു അഡാര്‍ ലവ് എന്നാണ് സൂചന . ഏതായാലും ഒറ്റ ഗാനം കൊണ്ട് തന്നെ കേരളത്തിലെ യുവ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമായി ഇത് മാറി കഴിഞ്ഞു എന്ന് ഉറപ്പിച്ചു പറയാം നമ്മുക്ക്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…
This website uses cookies.