കഴിഞ്ഞ വർഷം സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ആയിരം കോടി രൂപ മുതൽ മുടക്കിൽ ബി ആർ ഷെട്ടി നിർമ്മിക്കാൻ തീരുമാനിച്ച മോഹൻലാൽ ചിത്രമായ രണ്ടാമൂഴം . എം ടി യുടെ തിരക്കഥയെ അടിസ്ഥാനമാക്കി വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യാൻ ഇരുന്ന ആ പ്രൊജക്റ്റ് പിന്നീട് വിവാദങ്ങളും സൃഷ്ടിച്ചു. പ്രൊജക്റ്റ് തുടങ്ങാൻ വൈകിയപ്പോൾ സംവിധായകനിൽ ഉള്ള വിശ്വാസം നഷ്ട്ടപെട്ട എം ടി വാസുദേവൻ നായർ തന്റെ തിരക്കഥ തിരികെ വേണം എന്ന് പറഞ്ഞു കോടതിയിൽ എത്തുകയും അതിനെ തുടർന്ന് ബി ആർ ഷെട്ടി ഈ പ്രോജെക്റ്റിൽ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. അതോടു കൂടി ഈ ബ്രഹ്മാണ്ഡ ചിത്രം നടക്കുമോ എന്നുള്ള കാര്യം അനിശ്ചിതത്വത്തിൽ ആവുകയും ചെയ്തു. എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഈ മഹാ സംരംഭം യാഥാർഥ്യത്തിലേക്ക് എത്തുമെന്ന് തന്നെയാണ്.
ബി ആർ ഷെട്ടിക്ക് പകരം ഈ ചിത്രം നിർമ്മിക്കാൻ തയ്യാറായി ഒരു വമ്പൻ നിർമ്മാതാവ് എത്തി കഴിഞ്ഞു. പ്രശസ്ത വ്യവസായ പ്രമുഖൻ ആയ ഡോക്ടർ എസ് കെ നാരായണൻ ആണ് രണ്ടാമൂഴം നിർമ്മിക്കാൻ പോകുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
അഭയ കേസുമായി ബന്ധപെട്ടു നിയമ പോരാട്ടം നടത്തി പ്രശസ്തനായ ജോമോൻ പുത്തൻപുരക്കൽ ആണ് ഈ വിവരം ഫേസ്ബുക്കിലൂടെ പുറത്തു പറഞ്ഞത്. ഈ പ്രോജക്ടിന്റെ അവസാന വട്ട ചർച്ച നടക്കുകയാണ് എന്നും ഉടനെ തന്നെ കരാറുകൾ ഒപ്പു വെക്കും എന്നുമാണ് സൂചന. ശ്രീകുമാർ മേനോനും എസ് കെ നാരായണനും ഒപ്പം ഉള്ള തന്റെ ഫോട്ടോയും കൂടി ചേർത്ത് ആയിരുന്നു ജോമോൻ പുത്തൻപുരക്കലിന്റെ ഫേസ്ബുക് പോസ്റ്റ്. വർക്കലയിൽ വെച്ചായിരുന്നു ഇവരുടെ കൂടി കാഴ്ച. പക്ഷെ എം ടി വാസുദേവൻ നായർ തിരക്കഥ തിരിച്ചു ആവശ്യപ്പെട്ടു നൽകിയ കേസ് ഇപ്പോഴും കോടതിയിൽ നിലനിൽക്കെ ഈ പ്രൊജക്റ്റ് എങ്ങനെ സാധ്യമാകും എന്ന ആശങ്കയിൽ ആണ് പ്രേക്ഷകർ.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.