ഒമർ ലുലു സംവിധാനം ചെയ്ത ധമാക്ക എന്ന ചിത്രത്തിലെ കൗതുകമുണർത്തുന്ന പുതിയ പോസ്റ്ററുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ബോളിവുഡ് കോമഡി ചിത്രങ്ങളെ അനുസ്‌മരിപ്പിക്കുന്ന ഈ പോസ്റ്ററുകളിൽ ഗർഭിണികളായ രണ്ടു സ്ത്രീ കഥാപാത്രങ്ങളേയും അവരുടെ ഭർത്താക്കന്മാരേയും കാണാം. അരുൺ, നിക്കി ഗൽറാണി, മുകേഷ്, ഉർവശി എന്നിവരാണ് ഈ പോസ്റ്ററുകളുടെ ഹൈലൈറ്റ്. അവർക്കൊപ്പം ധർമജൻ, ഹാരിഷ് കണാരൻ എന്നിവരും പോസ്റ്ററുകളുടെ ഭാഗമാണ്. ഈ ചിത്രത്തിലെ രണ്ടു സോങ് വീഡിയോകൾ ഇതിനോടകം പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്തു കഴിഞ്ഞു. അരുൺ, നിക്കി ഗല്റാണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തുന്ന ഈ ചിത്രം അടുത്ത മാസം 20 ന് ആണ് റീലീസ് ചെയ്യുക എന്നു ഒഫീഷ്യൽ ആയി തന്നെ പ്രഖ്യാപനം വന്നു കഴിഞ്ഞു.
കുറച്ചു ദിവസം മുൻപ് എത്തിയ ഈ ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറിക് വീഡിയോയും പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്. ഈ ചിത്രത്തിലെ ഒരു കളിക്ക് ഡബ്ബ് ചെയ്തതിനു ശേഷം പ്രശസ്ത ഫുട്ബോൾ, ക്രിക്കറ്റ് കമന്റേറ്റർ ആയ ഷൈജു ദാമോദരൻ പറഞ്ഞ വാക്കുകളും ഏറെ വൈറൽ ആയിരുന്നു.
ഹാപ്പി വെഡിങ്സ്, ചങ്ക്‌സ്, ഒരു അഡാർ ലവ് എന്നീ മൂന്നു ചിത്രങ്ങൾക്കു ശേഷം ഒമർ ലുലു ഒരുക്കിയ ചിത്രമാണ് ഇത്. സിനോജ് പി അയ്യപ്പൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ദിലീപ് ഡെന്നിസ് ആണ്. സാരംഗ് ജയപ്രകാശ്, വേണു ഒ വി, കിരൺ ലാൽ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സലിം കുമാര്‍, ഇന്നസെന്റ്, സാബുമോന്‍, നേഹ സക്സേന, ഷാലിന്‍ സോയ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.