ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദനി ഒരുക്കുന്ന ആക്ഷൻ ചിത്രം മാർക്കോയുടെ ഏറ്റവും പുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായി ഒരുക്കിയ മാർക്കോ 100 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. അതിൽ അറുപത് ദിവസവും ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കാനാണ് ഉപയോഗിച്ചത്. മലയാള സിനിമ കണ്ട ഏറ്റവും വലിയ വയലൻസ് ഉള്ള ചിത്രമായിരിക്കും മാർക്കോ എന്നാണ് സൂചന.
ക്യൂബ്സ് ഇന്റർനാഷണൽ കമ്പനിയുടെ ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദും ഉണ്ണി മുകുന്ദൻ ഫിലിംസുമാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം നിർവഹിക്കുന്നത്. ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ആദ്യ നിർമ്മാണ സംരംഭമാണ് മാർക്കോ. കലൈ കിങ്‌സനാണ് ചിത്രത്തിന്റെ ആക്ഷൻ ഡയറക്ടർ.
പാൻ ഇന്ത്യൻ ഹിറ്റായ ‘കെ ജി എഫ്’ ചിത്രത്തിന്റെ സംഗീത സംവിധായകനായ രവി ബസ്രൂർ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. രവി ബസ്രുർ ആദ്യമായി സംഗീത സംവിധാനം ചെയ്യുന്ന മലയാള സിനിമ കൂടിയാണ് മാർക്കോ. സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ , കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ. യുക്തി തരേജ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
30 കോടി ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു സെൽവരാജ്. എഡിറ്റിങ് ഷമീർ മുഹമ്മദ്. ഒരു രക്തച്ചൊരിച്ചില്‍ തന്നെയാവും പ്രേക്ഷകർ സ്‌ക്രീനിൽ കാണുക എന്നാണ് ഈ ചിത്രത്തെ കുറിച്ച് ഉണ്ണി മുകുന്ദൻ പറയുന്നത്. ഇപ്പോൾ വന്നിരിക്കുന്ന പോസ്റ്ററും ആ വാക്കുകൾ ശരി വെക്കുന്നവ തന്നെയാണ്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.