ക്രൗൺ ഫിലിംസിന്റെ ബാനറിൽ ഷാൻ തുളസീധരൻ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രമാണ് ഡിയർ വാപ്പി. കഴിഞ്ഞ മാസം ഷൂട്ടിംഗ് ആരംഭിച്ച ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ, അതിനു ശേഷം വന്ന പോസ്ററുകൾ എന്നിവ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പുതിയ ഒരു പോസ്റ്റർ കൂടി റിലീസ് ചെയ്തിരിക്കുകയാണ്. മലയാളി പ്രേക്ഷകരുടെ പ്രീയപ്പെട്ട നടനും സംവിധായകനുമായ ലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ, തിങ്കളാഴ്ച നിശ്ചയം ഫെയിം അനഘ നാരായണനും കേന്ദ്ര കഥാപാത്രമായി എത്തുന്നു. ഇവരെ കൂടാതെ നിരഞ്ജ് മണിയൻപിള്ള രാജു വെയിൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ശ്രീരേഖ, ശശി എരഞ്ഞിക്കൽ, മണിയന്‍പിള്ള രാജു, ജഗദീഷ്, അപ്പുണ്ണി ശശി, നിര്‍മല്‍ പാലാഴി, ഉണ്ണി രാജ, സുനില്‍ സുഖദ, ചെമ്പില്‍ അശോകന്‍, സാവിത്രി ശ്രീധരന്‍, ബാലന്‍ പാറക്കല്‍, നീന കുറുപ്പ്, അഭിറാം, രഞ്ജിത്ത് ശേഖര്‍, രാകേഷ് മുരളി, ജയകൃഷ്ണന്‍ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്.
ഒരുപാട് സ്വപ്നങ്ങളുമായി ജീവിക്കുന്ന തയ്യൽക്കാരനായ ബഷീറിന്റെയും മോഡലായ മകൾ ആമിറയുടെയും ജീവിത കഥയാണ് ഡിയർ വാപ്പി നമ്മുടെ മുന്നിലെത്തിക്കുക. സംഗീതത്തിന് പ്രാധാന്യമുള്ള ഈ ചിത്രത്തിൽ വ്യത്യസ്ത ശൈലിയിലുള്ള ഗാനങ്ങളാണുണ്ടാവുക. കൈലാസ് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിൽ അഞ്ച് ഗാനങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ ചിത്രത്തിന്റെ കഥ നടക്കുന്നത് മലബാറിലാണെന്നത് കൊണ്ട് ഇതിലൊരു മലബാർ സ്റ്റൈൽ ഗാനവും, ഒരു സൂഫി സ്റ്റൈൽ ഗാനവുമുണ്ടെന്നും കൈലാസ് മേനോൻ പറഞ്ഞിരുന്നു. ആൽമരം എന്ന പ്രശസ്ത ബാൻഡുമായി കൈകോർത്തും ഒരു ഗാനം ഇതിൽ ഒരുക്കുന്നുണ്ട്. ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് പാണ്ടി കുമാർ, എഡിറ്റ് ചെയ്യാൻ പോകുന്നത് ലിജോ പോൾ എന്നിവരാണ്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
This website uses cookies.