ക്രൗൺ ഫിലിംസിന്റെ ബാനറിൽ ഷാൻ തുളസീധരൻ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രമായ ഡിയർ വാപ്പിയുടെ ചിത്രീകരണം ആരംഭിച്ച വിവരം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്. ഇപ്പോഴിതാ ഇതിലെ രണ്ട് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്ന നിരഞ്ജ് മണിയൻപിള്ള രാജു, അനഘ നാരായണൻ എന്നിവരെയുൾപ്പെടുത്തികൊണ്ടുള്ള പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. പരസ്പരം സംസാരിച്ച് ചിരിച്ചു കൊണ്ടിരിക്കുന്ന ഇരുവരുടേയും ചിത്രമാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. പ്രേക്ഷകരുടെ പ്രീയപ്പെട്ട നടനും സംവിധായകനുമായ ലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം, ഒരുപാട് സ്വപ്നങ്ങളുമായി ജീവിക്കുന്ന തയ്യൽക്കാരനായ ബഷീറിന്റെയും മോഡലായ മകൾ ആമിറയുടെയും ജീവിത കഥയാണ് പറയുക.
ലാൽ, അനഘ നാരായണൻ, നിരഞ്ജ് മണിയൻപിള്ള രാജു എന്നിവരെ കൂടാതെ, വെയിൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ശ്രീരേഖ, ശശി എരഞ്ഞിക്കൽ, മണിയന്‍പിള്ള രാജു, ജഗദീഷ്, അപ്പുണ്ണി ശശി, നിര്‍മല്‍ പാലാഴി, ഉണ്ണി രാജ, സുനില്‍ സുഖദ, ചെമ്പില്‍ അശോകന്‍, സാവിത്രി ശ്രീധരന്‍, ബാലന്‍ പാറക്കല്‍, നീന കുറുപ്പ്, അഭിറാം, രഞ്ജിത്ത് ശേഖര്‍, രാകേഷ് മുരളി, ജയകൃഷ്ണന്‍ എന്നിവരും ഈ ചിത്രത്തിലഭിനയിക്കുന്നുണ്ട്. സംഗീതത്തിന് പ്രാധാന്യമുള്ള ഈ ചിത്രത്തിലെ ഗാനങ്ങളെ കുറിച്ച് പുറത്തു വന്ന റിപ്പോർട്ടുകളും പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു. കൈലാസ് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിൽ അഞ്ച് വ്യത്യസ്ത ശൈലിയിലുള്ള ഗാനങ്ങളാണുണ്ടാവുകയെന്നാണ് സൂചന. ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് പാണ്ടി കുമാർ, എഡിറ്റ് ചെയ്യാൻ പോകുന്നത് ലിജോ പോൾ എന്നിവരാണ്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.