മലയാളത്തിന്റെ യുവതാരം ആന്റണി വർഗീസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഓ മേരി ലൈല. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കുറച്ചു നാൾ മുൻപ് റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. “അടിയും ഇടിയും ബഹളോം ഒന്ന് സൈഡാക്കി അല്പം റൊമാന്റിക് ആവാമെന്ന് വച്ചു.. ആർക്കാ ഒരു ചേഞ്ച് ഇഷ്ടമല്ലാത്തെ? “, എന്ന കുറിപ്പോടെയാണ് ആന്റണി വർഗീസ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കു വെച്ചത്. ഇപ്പോഴിതാ, ചിങ്ങം ഒന്ന് പ്രമാണിച്ച് ഈ ചിത്രത്തിന്റെ പുത്തൻ പോസ്റ്റർ പങ്കു വെച്ചിരിക്കുകയാണ് താരം. ആന്റണി വർഗീസിനൊപ്പം ചിത്രത്തിലെ മറ്റു ചില താരങ്ങളേയും ഈ പോസ്റ്ററിൽ കാണാമെങ്കിലും, ഇതിൽ പെട്ടെന്ന് ശ്രദ്ധ നേടിയത്, മരിച്ചു പോയ പ്രശസ്ത നടി ഫിലോമിനയുടെ ഒരു ഫോട്ടോയാണ്. ഗോഡ്ഫാദർ എന്ന ക്ലാസിക് സൂപ്പർ ഹിറ്റ് ചിത്രത്തിലെ ആനപ്പാറ അച്ചാമ്മ എന്ന എവർഗ്രീൻ കഥാപാത്രത്തിന്റെ ലുക്കിലുള്ള ഫിലോമിനയുടെ ഫോട്ടോയാണ് ഈ പോസ്റ്ററിൽ അവർ ഉപയോഗിച്ചിരിക്കുന്നത്.
ആനപ്പാറ അച്ചാമ്മക്ക് ഈ ചിത്രത്തിലെന്താണ് കാര്യമെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ജെല്ലിക്കെട്ട്, അജഗജാന്തരം, ഇന്നലെ വരെ എന്നീ ചിത്രങ്ങൾക്ക് ശേഷം പുറത്തു വരാൻ പോകുന്ന ആന്റണി വർഗീസ് ചിത്രങ്ങളിലൊന്നാണ് ഇത്. ആന്റണി വർഗീസിന്റെ സഹപാഠിയായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഡോ.പോൾസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഡോ. പോൾ വർഗീസാണ് നിർമ്മിച്ചിരിക്കുന്നത്. വെയിൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ സോന ഓലിക്കൽ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാട്, നന്ദു, സെന്തിൽ, ബ്രിട്ടോ ഡേവിസ്, നന്ദന രാജൻ, ശിവകാമി, ശ്രീജ നായർ തുടങ്ങിയ പ്രശസ്ത താരങ്ങളും, ഒട്ടേറെ പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്. നവാഗതനായ അനുരാജ് ഒ.ബി രചന നിർവഹിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ബബ്ലു അജു, സംഗീത സംവിധാനം നിർവഹിക്കുന്നത് അങ്കിത്ത് മേനോൻ, എഡിറ്റ് ചെയ്യുന്നത് കിരൺ ദാസ് എന്നിവരാണ്. ക്യാമ്പസിന്റെ പശ്ചാത്തലത്തിലുള്ള ഒരു റൊമാന്റിക് കഥയാണ് ഈ ചിത്രം പറയുകയെന്നാണ് സൂചന.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.