മലയാളത്തിൻറെ മഹാനടൻ മോഹൻലാലിനൊപ്പമുള്ള സൂപ്പർസ്റ്റാർ രജനികാന്തിന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. രാജസ്ഥാനിലെ ജയ്സാൽമീറിൽ നിന്നുള്ള ചിത്രമാണ് ഇപ്പോൾ വൈറലായി മാറുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനാണ് മോഹൻലാൽ രാജസ്ഥാനിലുള്ളത്. നെൽസൺ ദിലീപ്കുമാർ ഒരുക്കുന്ന ജയിലർ എന്ന ചിത്രത്തിനായാണ് രജനികാന്ത് അവിടെയെത്തിയത്. ജയിലർ എന്ന ചിത്രത്തിൽ മോഹൻലാലും ഒരഥിതി വേഷം ചെയ്യുന്നുണ്ട്. മോഹൻലാൽ തന്റെ ഭാഗം ജനുവരി ആദ്യ വാരം ജയിലറിന്റെ ഹൈദരാബാദ് ഷെഡ്യൂളിൽ തീർത്തു എന്നാണ് സൂചന. എന്നാലും രാജസ്ഥാൻ ഷെഡ്യൂളിലും മോഹൻലാൽ അഭിനയിക്കുന്നുണ്ടോ എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ. മോഹൻലാൽ, ശിവരാജ് കുമാർ എന്നിവർ കൂടാതെ ബോളിവുഡ് താരം ജാക്കി ഷെറോഫും ഇതിൽ അതിഥി വേഷം ചെയ്യുന്നുണ്ട്.
തമന്ന, രമ്യ കൃഷ്ണൻ, യോഗി ബാബു, വിനായകൻ, തെലുങ്ക് താരം സുനിൽ തുടങ്ങി വലിയ താരനിരയാണ് ജയിലറിൽ അണിനിരക്കുന്നത്. മോഹൻലാൽ- രജനികാന്ത് ടീം ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സണ് പിക്ചേഴ്‌സ് ആണ്. ആഗസ്റ്റ് പതിനൊന്നിന് ആവും ജയിലർ റിലീസ് ചെയ്യുക എന്നാണ് സൂചന. മോഹൻലാൽ- ലിജോ ജോസ് ചിത്രമായ മലൈക്കോട്ടൈ വാലിബൻ ഒരു ബിഗ് ബഡ്ജറ്റ് പീരിയഡ് ഡ്രാമയാണ്. ലിജോയുടെ കഥക്ക് പി എസ് റഫീക്ക് തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിക്കുന്നത് ഷിബു ബേബി ജോണിൻറെ ജോണ് ആൻഡ് മേരി ക്രിയേറ്റീവ്, സെഞ്ചുറി ഫിലിംസ്, മാക്‌സ് ലാബ് എന്നിവർ ചേർന്നാണ്. ഗുസ്തിയുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രം കഥ പറയുന്നത് എന്നാണ് സൂചന.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.