മലയാള സിനിമയിലെ മുൻനിര നായികമാരിലൊരാളായ നിമിഷ സജയന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നത്. നിമിഷയോടൊപ്പം ഈ ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ തിളങ്ങി യുവനടി ദിവ്യ പ്രഭയുമുണ്ട്. ഇരുവരുമൊന്നിച്ചുള്ള ഈ ഫോട്ടോഷൂട് ചിത്രങ്ങൾ ഒരുക്കിയത് ഷജീർ ബഷീറാണ്. വളരെ വ്യത്യസ്തമായ ലുക്കിലാണ് രണ്ടു നടിമാരും ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തമാശ, പ്രതി പൂവൻകോഴി, ടേക്ക് ഓഫ് എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ യുവനടിയാണ് ദിവ്യ പ്രഭ. ഇനി റിലീസ് ചെയ്യാനുള്ള ബിഗ് ബജറ്റ് ഫഹദ് ഫാസിൽ- മഹേഷ് നാരായണൻ ചിത്രമായ മാലിക്കിലും ദിവ്യ പ്രഭ അഭിനയിച്ചിട്ടുണ്ട്. മാലികിലെ നായികാ വേഷം ചെയ്തിരിക്കുന്നത് നിമിഷ സജയനാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ദിലീപ് പോത്തൻ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നിമിഷ, ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്.
ഈഡാ, മംഗല്യം തന്തുനാനേന, ഒരു കുപ്രസിദ്ധ പയ്യൻ, നാൽപത്തിയൊന്ന്, ചോല, സ്റ്റാൻഡ് അപ്, വൺ, തുറമുഖം, മാലിക് എന്നീ ചിത്രങ്ങളിലും അഭിനയിച്ച നിമിഷ ഒരു ഇന്ത്യൻ- ഇംഗ്ലീഷ് ചിത്രത്തിലും അഭിനയിക്കാൻ ഒരുങ്ങുകയാണ്. ഫുട്പ്രിന്റ്സ് ഓൺ വാട്ടർ എന്നാണ് ഈ ചിത്രത്തിന്റെ പേര്. ഫഹദ് ഫാസിൽ നായകനായ മഹേഷ് നാരായണൻ ചിത്രം മാലിക്, നിവിൻ പോളി നായകനായ രാജീവ് രവി ചിത്രം തുറമുഖം, കുഞ്ചാക്കോ ബോബൻ നായകനായ മാർട്ടിൻ പ്രക്കാട്ട് ചിത്രം നായാട്ടു, മമ്മൂട്ടി- സന്തോഷ് വിശ്വനാഥ് ചിത്രം വൺ എന്നിവയാണ് ഇനി റിലീസ് ചെയ്യാനുള്ള നിമിഷ അഭിനയിച്ച ചിത്രങ്ങൾ.
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ്…
This website uses cookies.