മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രമാണ് നവാഗതരായ ജിബി- ജോജു ടീം സംവിധാനം ചെയ്യുന്ന ഇട്ടിമാണി മേഡ് ഇൻ ചൈന. ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയി ഒരുക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നതും സംവിധായകർ തന്നെയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം മോഹൻലാലിന്റെ ഈ വർഷത്തെ രണ്ടാമത്തെ മലയാളം റിലീസ് ആയി ഓണത്തിന് എത്തിക്കാൻ ആണ് പ്ലാൻ. ചട്ടയും മുണ്ടും ധരിച്ചു മാർഗം കളി വേഷത്തിൽ നിൽക്കുന്ന മോഹൻലാലിനെ നമ്മുക്ക് കാണിച്ചു തന്ന ഇട്ടിമാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരുന്നു. ഇപ്പോഴിതാ ഇട്ടിമാണിയുടെ രണ്ടാമത്തെ ഒഫീഷ്യൽ പോസ്റ്ററും സോഷ്യൽ മീഡിയ കീഴടക്കുകയാണ് .
വിന്റേജ് ലുക്കിൽ പ്രത്യക്ഷപ്പെടുന്ന മോഹൻലാലിന്റെ കിടിലൻ സ്റ്റിലുമായി എത്തിയ ഇട്ടിമാണിയുടെ രണ്ടാമത്തെ പോസ്റ്ററിലെ ക്യാപ്‌ഷനും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഇട്ടിമാണി മാസുമാണ് മനസ്സുമാണ് എന്നാണ് ആ പോസ്റ്റർ ക്യാപ്ഷൻ പറയുന്നത്. ഷാജി കുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ടീം ഫോർ മ്യൂസിക്സ് ആണ്. മോഹൻലാലിന് ഒപ്പം അജു വർഗീസ്, ഹാരിഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, രാധിക ശരത് കുമാർ, ഹണി റോസ്, അശോകൻ, സിജോയ് വർഗീസ്, കൈലാഷ്, കെ പി എ സി ലളിത, വിനു മോഹൻ, സ്വാസിക, വിവിയ, സിദ്ദിഖ്, സലിം കുമാർ, അരിസ്റ്റോ സുരേഷ്, ജോണി ആന്റണി തുടങ്ങി ഒരു വമ്പൻ താര നിര ആണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. മോഹൻലാലിന്റെ ഈ വർഷത്തെ ആദ്യ ചിത്രമായി എത്തിയ ലൂസിഫർ മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയം ആയി മാറിയിരുന്നു.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.