Odiyan Movie
സാധാരണ ഒരു സിനിമയുടെ പുതിയ പോസ്റ്ററുകൾ ആദ്യം സോഷ്യൽ മീഡിയയിൽ വരുകയും അതിനു ശേഷം വമ്പൻ ഹോർഡിങ്ങുകളുടെ രൂപത്തിൽ നമ്മളത് പൊതു സ്ഥലങ്ങളിൽ കാണുകയുമാണ് പതിവ്. എന്നാൽ കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനാവുന്ന ഒടിയൻ എന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ നേരെ തിരിച്ചാണ് തരംഗമാകുന്നത്. ഒടിയന്റെ പുതിയ കിടിലൻ ഹോർഡിങ്ങുകൾ പെട്ടെന്നൊരു ദിവസം കേരളത്തിൽ പലയിടങ്ങളിൽ പ്രത്യക്ഷപ്പെടുകയും ആ ഹോർഡിങ്ങുകളുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്യുമ്പോഴാണ് ആ പോസ്റ്ററുകൾ ഒഫീഷ്യൽ ആയി സോഷ്യൽ മീഡിയ വഴി അണിയറ പ്രവർത്തകർ പുറത്തു വിടുന്നത്. അതുകൊണ്ടു തന്നെ ഒടിയൻ പോസ്റ്ററുകൾ ഹോർഡിങ്ങുകളുടെ രൂപത്തിൽ ആദ്യം സാധാരണ ജനങ്ങളുടെ ഇടയിലും പിന്നീട് സോഷ്യൽ മീഡിയയിലും ഒരേ പോലെ തരംഗമാകുന്നു കാഴ്ചയാണ് നമ്മുക്ക് കാണാൻ കഴിയുന്നത്.
ഇന്ന് റിലീസ് ചെയ്ത ഒടിയന്റെ പുതിയ പോസ്റ്ററും അതുപോലെ ആരാധകർക്കും സിനിമാ പ്രേമികൾക്കും ഇടയിൽ തരംഗമായി മാറി കഴിഞ്ഞു. മോഹൻലാൽ, പ്രകാശ് രാജ്, മഞ്ജു വാര്യർ എന്നിവരുള്ള ഈ പുതിയ പോസ്റ്ററിന്റെ ഹൈലൈറ്റ് മോഹൻലാലിൻറെ ത്രസിപ്പിക്കുന്ന ലുക്ക് തന്നെയാണ്. തീപ്പൊരി ചിതറുന്ന നോട്ടവുമായി താടിയും മുടിയും വളർത്തിയ മധ്യവയസ്കനായ ഒടിയൻ മാണിക്യന്റെ ഗെറ്റപ്പിലാണ് മോഹൻലാൽ ഈ പോസ്റ്ററിൽ കാണപ്പെടുന്നത്. വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ എല്ലാം തന്നെ ഗംഭീരമാണെന്നു മാത്രമല്ല എല്ലാം പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുകയുമാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം ഡിസംബറിൽ റിലീസ് ചെയ്യും. ഈ ചിത്രത്തിന്റെ ട്രൈലെർ നേരത്തെ തന്നെ വമ്പൻ ജനശ്രദ്ധ നേടിയെടുത്തിരുന്നു.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.