[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മൾട്ടി സ്റ്റാർ മാമാങ്കം; വിക്രത്തിലെ പുത്തൻ പോസ്റ്റർ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റ്..!

ഉലക നായകൻ കമൽ ഹാസനെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ലോകേഷ് കനകരാജോരുക്കിയ ഏറ്റവും പുതിയ ചിത്രമായ വിക്രം ഈ വരുന്ന ജൂണ് മൂന്നിനാണ് ആഗോള റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ ഇതിലെ ഏറ്റവും പുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മാസ്സ് ലുക്കിൽ കമൽ ഹാസൻ, മക്കൾ സെൽവൻ വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെത്തിയ ഒരു ഗംഭീര പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. മെയ് പതിനഞ്ചിന് നടക്കാൻ പോകുന്ന ഇതിന്റെ ഓഡിയോ-ട്രയ്ലർ ലോഞ്ച് സ്പെഷ്യലായാണ് ഈ പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ ഈ മെഗാ മാസ്സ് ആക്ഷൻ ചിത്രം ഇന്ന് പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന തെന്നിന്ത്യൻ ചിത്രങ്ങളിൽ ഒന്നാണ്. കമൽ ഹാസന്റെ മെഗാ ആക്ഷൻ സീനുകളാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് സൂചന.

മാനഗരം, കൈദി, മാസ്റ്റർ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കിയ ഈ ചിത്രത്തിൽ കമൽ ഹാസൻ, ഫഹദ് ഫാസിൽ, മക്കൾ സെൽവൻ വിജയ് സേതുപതി എന്നിവർക്കൊപ്പം ചെമ്പൻ വിനോദ്, കാളിദാസ് ജയറാം, നരെയ്ൻ, അർജുൻ ദാസ് തുടങ്ങി ഒരു വലിയ താരനിര തന്നെയഭിനയിച്ചിട്ടുണ്ട്. ഇത് കൂടാതെ തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയും ഇതിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. കമൽ ഹാസൻ തന്നെ തന്റെ നിർമ്മാണ ബാനർ ആയ രാജ് കമൽ ഇന്റർനാഷനലിന്റെ കീഴിൽ നിർമിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് അനിരുദ്ധ് രവിചന്ദർ, കാമറ ചലിപ്പിച്ചത് മലയാളിയായ ഗിരീഷ് ഗംഗാധരൻ, എഡിറ്റ് ചെയ്യുന്നത് ഫിലോമിൻ രാജ് എന്നിവരാണ്.

webdesk

Recent Posts

മമ്മൂട്ടിയുടെ ‘കസബ’ വീണ്ടും തീയേറ്ററിലേക്ക്; റീ റിലീസ് ഒരൊറ്റ തിയേറ്ററിൽ മാത്രം

മമ്മൂട്ടി നായകനായെത്തിയ ‘കസബ’ വീണ്ടും തീയേറ്ററുകളിലെത്തുന്നു. ഒക്ടോബർ 30 വെള്ളിയാഴ്ചയാണ് ചിത്രത്തിന്റെ റീ റിലീസ്. നിർമ്മാതാവ് ജോബി ജോർജിന്റെ ഉടമസ്ഥതയിലുള്ള…

3 days ago

ബാച്ചിലർ പാർട്ടിയെ വീഴ്ത്താൻ മമ്മൂട്ടിയുടെ പദയാത്ര?

മമ്മൂട്ടി നായകനാകുന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രം ‘പദയാത്ര’ ഡിസംബർ നാലിന് ആഗോള റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. അതേസമയം, അമൽ നീരദ്…

3 days ago

സൂര്യ ചിത്രത്തിൽ സിമ്പു ഭാഗമല്ലെന്ന് താരത്തിന്റെ ടീം

ജിത്തു മാധവൻ ഒരുക്കുന്ന സൂര്യ ചിത്രത്തിൽ അതിഥി താരമായി സിമ്പു എത്തുമെന്ന വാർത്തകൾ തള്ളി താരത്തിന്റെ ടീം. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന…

3 days ago

സീനാക്കണ്ട.. സീനിലില്ല

സൂര്യ ചിത്രത്തിൽ സിമ്പു ഭാഗമല്ല എന്ന് സിമ്പുവിൻറെ ടീം പ്രചരിക്കുന്നത് വ്യാജമായ വാർത്തകൾ എന്നും താരത്തിൻ്റെ ടീം ജിത്തു മാധവൻ…

3 days ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

6 days ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

1 week ago

This website uses cookies.