ഉലക നായകൻ കമൽ ഹാസനെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ലോകേഷ് കനകരാജോരുക്കിയ ഏറ്റവും പുതിയ ചിത്രമായ വിക്രം ഈ വരുന്ന ജൂണ് മൂന്നിനാണ് ആഗോള റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ ഇതിലെ ഏറ്റവും പുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മാസ്സ് ലുക്കിൽ കമൽ ഹാസൻ, മക്കൾ സെൽവൻ വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെത്തിയ ഒരു ഗംഭീര പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. മെയ് പതിനഞ്ചിന് നടക്കാൻ പോകുന്ന ഇതിന്റെ ഓഡിയോ-ട്രയ്ലർ ലോഞ്ച് സ്പെഷ്യലായാണ് ഈ പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ ഈ മെഗാ മാസ്സ് ആക്ഷൻ ചിത്രം ഇന്ന് പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന തെന്നിന്ത്യൻ ചിത്രങ്ങളിൽ ഒന്നാണ്. കമൽ ഹാസന്റെ മെഗാ ആക്ഷൻ സീനുകളാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് സൂചന.
മാനഗരം, കൈദി, മാസ്റ്റർ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കിയ ഈ ചിത്രത്തിൽ കമൽ ഹാസൻ, ഫഹദ് ഫാസിൽ, മക്കൾ സെൽവൻ വിജയ് സേതുപതി എന്നിവർക്കൊപ്പം ചെമ്പൻ വിനോദ്, കാളിദാസ് ജയറാം, നരെയ്ൻ, അർജുൻ ദാസ് തുടങ്ങി ഒരു വലിയ താരനിര തന്നെയഭിനയിച്ചിട്ടുണ്ട്. ഇത് കൂടാതെ തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയും ഇതിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. കമൽ ഹാസൻ തന്നെ തന്റെ നിർമ്മാണ ബാനർ ആയ രാജ് കമൽ ഇന്റർനാഷനലിന്റെ കീഴിൽ നിർമിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് അനിരുദ്ധ് രവിചന്ദർ, കാമറ ചലിപ്പിച്ചത് മലയാളിയായ ഗിരീഷ് ഗംഗാധരൻ, എഡിറ്റ് ചെയ്യുന്നത് ഫിലോമിൻ രാജ് എന്നിവരാണ്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.