ഈ വർഷം സിനിമ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ഷിബു’. കാർത്തിക്ക് രാമകൃഷ്ണനെ നായകനാക്കി അർജ്ജുനും ഗോകുലും ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അഞ്ചു കുര്യനാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. നായകനായി അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയായ ഷിബുവിലേക്ക് എത്തുവാൻ താൻ പിന്നിട്ട വഴികളെ കുറിച്ചു കാർത്തിക് രാമകൃഷ്ണൻ മനസ്സ് തുറക്കുകയാണ്. കുറെ നാളുകൾക്ക് മുമ്പ് ഒരു ചിത്രത്തിൽ നായകനായി കാർത്തിക്കിനെ തിരഞ്ഞെടുക്കുകയുണ്ടായി. നാട്ടുകാരേയും വീട്ടുകാരേയും താരം ഈ വിവരം അറിയിക്കുകയുണ്ടായി, എന്നാൽ അവസാനം നിമിഷം ചിത്രത്തിൽ നിന്ന് താരത്തെ മാറ്റുകയായിരുന്നു.
മാനസികമായി ഏതൊരു വ്യക്തിയെ തളർത്തുന്ന ഈ നിമിഷത്തിലൂടെ കടന്ന് പോയ വ്യക്തിയാണ് കാർത്തിക് രാമകൃഷ്ണൻ. നായക വേഷം നഷ്ടപ്പെട്ട താരം പിന്നീട് ജൂനിയർ ആര്ടിസ്റ്റായി മലയാള സിനിമയിലേക്ക് കടന്ന് വരുകയായിരുന്നു. മെഗാ സ്റ്റാർ മമ്മൂട്ടി ചിത്രം ബെസ്റ്റ് ആക്ടറിലും കാർത്തിക് മുഖം കാണിച്ചിരുന്നു. 32ആം അദ്ധ്യായം 23ആം വാക്യത്തിലും ഒരു ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. സിനിമ പാരമ്പര്യമോ സുഹൃത്ത് ബന്ധങ്ങളോ ഒന്നും തന്നെ കാർത്തിക്കിനെ തുണച്ചിരുന്നില്ല. ഓഡിഷനുകൾ മാത്രമായിരുന്നു താരത്തിന്റെ ഏക ആശ്രയം. ദിലീപ് ആരാധകന്റെ കഥ പറയുന്ന ഷിബു ജൂണ് 28ന് കേരളത്തിൽ പ്രദർശനത്തിനെത്തും.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.