മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ ഗാനഗന്ധർവ്വൻ. ഇപ്പോൾ ഷൂട്ടിംഗ് പുരോഗമിക്കുന്ന ഈ ചിത്രം സെപ്റ്റംബർ അവസാന വാരത്തോടെ റിലീസ് ചെയ്യും എന്നാണ് സൂചന. ഒരു കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കുന്ന ഈ ചിത്രത്തിൽ കലാസദൻ ഉല്ലാസ് എന്ന ഒരു ഗാനമേള ഗായകൻ ആയാണ് മമ്മൂട്ടി എത്തുന്നത്. അടിപൊളി പാട്ടുകൾ മാത്രം പാടുന്ന ഒരു ഗായകൻ ആണ് കലാസദൻ ഉല്ലാസ് എന്നാണ് സൂചന. ഇപ്പോഴിതാ ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ ഒരു പുതിയ ലുക്ക് പുറത്തു വന്നിരിക്കുകയാണ്. മമ്മൂട്ടിയും മനോജ് കെ ജയനും ഒരുമിച്ചു ഇരിക്കുന്ന ഒരു ലൊക്കേഷൻ സ്റ്റിൽ ആണ് പുറത്തു വന്നത്. കലാസദൻ ഉല്ലാസ് ആയുള്ള മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പ് ഏതായാലും വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്.
പുതുമുഖം വന്ദിതയാണ് ഈ ചിത്രത്തിലെ നായിക ആയി എത്തുന്നത്. രമേഷ് പിഷാരടിയും ഹരി .പി നായരും ചേർന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഗാനഗന്ധർവ്വനിൽ മുകേഷ്, ഇന്നസെന്റ്, സിദ്ധിഖ്, സലിം കുമാർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, സുരേഷ് കൃഷ്ണ, മണിയൻ പിള്ള രാജു, കുഞ്ചൻ, അശോകൻ, സുനിൽ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. പ്രശസ്ത ക്യാമറാമാൻ അഴകപ്പൻ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ലിജോ പോളും ഇതിനു സംഗീത സംവിധാനം നിർവഹിക്കുന്നത് ദീപക് ദേവുമാണ്. ഇച്ചായീസ് പ്രൊഡക്ഷൻസും രമേഷ് പിഷാരടി എന്റർടൈൻമെൻറ്സും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.