മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഇട്ടിമാണി മേഡ് ഇൻ ചൈന. നവാഗതരായ ജിബി- ജോജു ടീം സംവിധാനം ചെയ്യുന്ന ഇട്ടിമാണി മേഡ് ഇൻ ചൈന ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയി ആണ് ഒരുക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നതും സംവിധായകർ തന്നെയാണ്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ദിവസങ്ങൾക്കു മുൻപേ തീർന്നിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം മോഹൻലാലിന്റെ ഈ വർഷത്തെ ഓണം റിലീസ് ആയാണ് എത്തുക. ഇപ്പോഴിതാ ഈ ചിത്രത്തിലെ മോഹൻലാലിന് വളരെ രസകരമായ ഒരു സ്റ്റിൽ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ചൈനീസ് ലുക്കിൽ മാർഷ്യൽ ആർട്‌സ് പോസിൽ നിൽക്കുന്ന മോഹൻലാലിന്റെ ചിത്രമാണ് അത്.
തൃശൂർ കുന്നംകുളം സ്വദേശി ആയ ഇട്ടിമാണിക്ക് ചൈനയും ആയി എന്ത് ബന്ധം എന്നത് ഈ ചിത്രത്തിന്റെ കഥാഗതിയുടെ ഭാഗമാണ്. ചട്ടയും മുണ്ടും ധരിച്ചു നിൽക്കുന്ന മോഹൻലാലിനെ കാണിച്ചു തന്ന ഇട്ടിമാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരുന്നു. അതിനു ശേഷം വന്ന ഇട്ടിമാണിയുടെ ഒഫീഷ്യൽ പോസ്റ്ററുകളും ലൊക്കേഷൻ സ്റ്റില്ലുകളുമെല്ലാം സോഷ്യൽ മീഡിയ കീഴടക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഷാജി കുമാർ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ടീം ഫോർ മ്യൂസിക്സ് ആണ്. മോഹൻലാലിന് ഒപ്പം അജു വർഗീസ്, ഹാരിഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, രാധിക ശരത് കുമാർ, ഹണി റോസ്, അശോകൻ, സിജോയ് വർഗീസ്, കൈലാഷ്, കെ പി എ സി ലളിത, വിനു മോഹൻ, സ്വാസിക, വിവിയ, സിദ്ദിഖ്, സലിം കുമാർ, അരിസ്റ്റോ സുരേഷ്, ജോണി ആന്റണി തുടങ്ങി ഒരു വമ്പൻ താര നിര ആണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെയുടെ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം…
This website uses cookies.