സൂപ്പർ ഹിറ്റ് സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും, അതിലെ ഒരു ഗാന രംഗത്തിലൂടെ ലോകം മുഴുവൻ ശ്രദ്ധ നേടുകയും ചെയ്ത നടിയാണ് പ്രിയ പ്രകാശ് വാര്യർ. അതിനു ശേഷം ഹിന്ദി ഉൾപ്പെടെയുള്ള അന്യ ഭാഷ ചിത്രങ്ങളിൽ അഭിനയിച്ച പ്രിയ ഇപ്പോൾ തെലുങ്ക് സിനിമകളിലാണ് കൂടുതൽ അഭിനയിക്കുന്നത്. ഗ്ലാമർ വേഷങ്ങളും ചെയ്യാൻ മടി കാണിക്കാത്ത ഈ നടിയുടെ ഗ്ലാമർ ചിത്രങ്ങൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. ഇപ്പോഴിതാ പ്രിയ പ്രകാശ് വാര്യരുടെ സുഹൃത്ത് എടുത്ത പ്രിയയുടെ ചില ഗ്ലാമർ ക്ലിക്കുകൾ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. തന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ ക്യാമറയിൽ അതീവ ഗ്ളാമറസായി ആണ് പ്രിയാ വാര്യർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്ന് പറയാം. ആറ് വർഷങ്ങൾക്ക് മുൻപ് തന്നെ പ്രിയ സിനിമാ നടിയാവുമെന്നും താനൊരു ഡിസൈനർ ആവുമെന്നും സ്വപ്നം കണ്ടിരുന്നു എന്ന് പറഞ്ഞ ഹ്രിശ്ചിക് എന്ന പ്രൊഫൈലിന്റെ ഉടമയായ സുഹൃത്താണ് ഈ ചിത്രങ്ങൾ പങ്കു വെച്ചിരിക്കുന്നത്.
ബ്ലാക്ക് ഡീപ് നെക്ക് ഗൗണും വ്യത്യസ്തമായ മേക്കപ്പും ധരിച്ചാണ് പ്രിയ ഈ ചിത്രങ്ങളിൽ കാണപ്പെടുന്നത്. ഈ സുഹൃത്ത് തന്നെയാണ് ഇതിൽ പ്രിയക്ക് മേക്കപ്പും ചെയ്തിരിക്കുന്നത്. ആറ് വർഷങ്ങളായി പറഞ്ഞ വാക്ക് പാലിച്ചയാളാണ് പ്രിയ എന്നും പറയുന്ന അ ആകൂട്ടുകാരൻ, അതിന്റെ കാരണവും പങ്കു വെക്കുന്നു. ഒരിക്കൽ സ്കൂളിൽ നിന്നും തന്നെ പുറത്താക്കിയപ്പോൾ, ഒരു സ്കൂൾ മുഴുവൻ തന്നെക്കുറിച്ച് അടക്കം പറഞ്ഞപ്പോഴും തനിക്കൊപ്പമുണ്ടാകും എന്ന് ഉറപ്പു നൽകിയത് പ്രിയയാണ് എന്നും ആ വാക്ക് ഇന്നും പാലിക്കുന്ന ആളാണ് പ്രിയ എന്നും ഈ സുഹൃത്ത് വെളിപ്പെടുത്തുന്നു. ചെക്ക്, ഇശ്ഖ് എന്ന തെലുങ്കു ചിത്രങ്ങളിൽ അഭിനയിച്ച പ്രിയ വേഷമിട്ട ഹിന്ദി ചിത്രമാണ് ശ്രീദേവി ബംഗ്ലാ. വിഷ്ണു പ്രിയ എന്ന കന്നഡ ചിത്രത്തിലും ഈ നടി അഭിനയിച്ചിട്ടുണ്ട്.
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
This website uses cookies.