സൂപ്പർഹിറ്റ് കൂട്ടുകെട്ടായ നിവിൻ പോളി- എബ്രിഡ് ഷൈൻ ടീം വീണ്ടും ഒന്നിച്ച മഹാവീര്യർ ഇപ്പോൾ സൂപ്പർ വിജയം നേടിയാണ് മുന്നേറുന്നത്. മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത തീയേറ്റർ അനുഭവമാണ് മഹാവീര്യർ നൽകുന്നത്. ഫാന്റസിയോടൊപ്പം ടൈം ട്രാവൽ, ഹാസ്യം, പൊളിറ്റിക്കൽ സറ്റയർ ഘടകങ്ങൾ എന്നിവയെല്ലാം ചേർത്തൊരുക്കിയ ഈ കോർട് റൂം ഡ്രാമക്ക് പ്രേക്ഷകരും നിരൂപകരും ഇന്ത്യയിലുടനീളമുള്ള സിനിമാ പ്രവർത്തകരും വലിയ കയ്യടിയാണ് നൽകുന്നത്. ഇതിന്റെ ക്ലൈമാക്സിൽ പ്രേക്ഷകന് വന്ന ചെറിയൊരു ആശയക്കുഴപ്പം നീക്കുവാനായി ഇപ്പോൾ പുതിയ ക്ളൈമാക്സോട് കൂടിയാണ് മഹാവീര്യർ പ്രദർശിപ്പിക്കുന്നത്. ക്ലൈമാക്സിൽ വരുത്തിയിരിക്കുന്ന ഈ പുതിയ മാറ്റത്തെ പ്രേക്ഷകർ ആവേശത്തോടെയാണ് വരവേറ്റിരിക്കുന്നതെന്നു തീയേറ്റർ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രണ്ടാം വാരത്തിലും ഹൗസ്ഫുൾ ഷോകളുമായി വൻ വിജയത്തിലേക്ക് കുതിക്കുകയാണ് ഈ ചിത്രം.
പോളി ജൂനിയര്‍ പിക്‌ചേഴ്‌സ് ഇന്ത്യന്‍ മൂവി മേക്കേഴ്‌സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി. എസ്. ഷംനാസ് എന്നിവര്‍ ചേർന്ന് നിർമ്മിച്ച ഈ ചിത്രം എം മുകുന്ദന്റെ കഥയെ ആസ്പദമാക്കി എബ്രിഡ് ഷൈൻ തന്നെ തിരക്കഥ രചിച്ച ചിത്രമാണ്. നിവിൻ പോളിക്കൊപ്പം, ആസിഫ് അലിയും പ്രധാന വേഷം ചെയ്ത ഈ ചിത്രത്തിൽ ലാൽ, സിദ്ദിഖ്, ലാലു അലക്സ്, ഷാൻവി ശ്രീവാസ്തവ എന്നിവരുടെ പ്രകടനവും വലിയ ശ്രദ്ധ നേടുന്നുണ്ട്. വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, കൃഷ്ണ പ്രസാദ്, സൂരജ് എസ്. കുറുപ്പ്, സുധീര്‍ കരമന, മല്ലികാ സുകുമാരന്‍, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു, പ്രജോദ് എന്നിവരും അഭിനയിച്ച ഈ ചിത്രത്തിന് വേണ്ടി ഇഷാൻ ഛബ്ര ഈണം നൽകിയ ഗാനങ്ങളും സൂപ്പർ ഹിറ്റാണ്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
This website uses cookies.