കസബയുടെ രണ്ടാം ഭാഗം ആവശ്യപ്പെട്ടു സോഷ്യൽ മീഡിയ; പ്രതികരണം പാർവതിയുടെ വിമർശനത്തിന് എതിരെ..!
കഴിഞ്ഞ വർഷം മലയാളത്തിൽ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രമായിരുന്നു കസബ. മമ്മൂട്ടി രാജൻ സക്കറിയ എന്ന ഒരു പോലീസ് ഓഫീസറുടെ കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. രഞ്ജി പണിക്കരുടെ മകൻ നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത ഈ ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയവും നേടിയ ചിത്രമാണ്. എന്നാൽ ഇപ്പോൾ ചിത്രം ഇറങ്ങി ഒന്നര വർഷത്തിന് ശേഷം നടി പാർവതി ഈ ചിത്രത്തിന് മേൽ വിമർശനം ചൊരിഞ്ഞു കൊണ്ട് രംഗത്ത് വന്നതോടെ കസബ വീണ്ടും ചർച്ചകളിൽ നിറയുകയാണ്.
മമ്മൂട്ടി എന്ന മഹാനടൻ ഇത്തരം നായകന്മാരെ വെള്ളിത്തിരയിൽ അവതരിപ്പിച്ചു സ്ത്രീകളോട് അപകീർത്തികരമായ ഡയലോഗുകൾ പറയുന്നത് സങ്കടകരമാണെന്നും തന്നെ വളരെ നിരാശപ്പെടുത്തിയ ഒരു മോശം ചിത്രമാണ് കസബ എന്നുമായിരുന്നു പാർവതി പറഞ്ഞത്.ഐ എഫ് എഫ് കെ യുടെ ഓപ്പൺ ഫോറത്തിൽ വെച്ചാണ് പാർവതി ഇത് പറഞ്ഞത്. വെള്ളിത്തിരയിൽ ഇത്തരം നായകന്മാരെയല്ല നമ്മുക്ക് വേണ്ടത് എന്നും പാർവതി പറഞ്ഞു.
അതിനെതിരെ ഇപ്പോൾ പ്രതികരണവുമായി മമ്മൂട്ടി ആരാധകർ രംഗത്ത് വന്നിരിക്കുകയാണ്. കസബ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആവശ്യപ്പെട്ടു കൊണ്ടാണ് അവർ പാർവതിക്കെതിരെ പ്രതികരിക്കുന്നത്.
ആരാധകരെ കൂടാതെ, കഴിഞ്ഞ ദിവസം പ്രശസ്ത രചയിതാവും സംവിധായകനുമായ വ്യാസൻ എടവനക്കാടും പാർവതിക്കെതിരെയും പാർവതി പ്രതിനിധീകരിക്കുന്ന സ്ത്രീ സംഘടനക്കെതിരെയും രംഗത്ത് വന്നിരുന്നു. ഏതായാലും ആരാധകരുടെ ആവശ്യപ്രകാരം കസബക്കു ഒരു രണ്ടാം ഭാഗം വരുമോ എന്നും മമ്മൂട്ടി അതിൽ അഭിനയിക്കുമോ എന്നും കാത്തിരുന്ന് കാണാം.
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.