തല അജിത്തിന്റെ അന്പത്തിയൊമ്പതാമത് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും ഇന്ന് സർപ്രൈസ് ആയാണ് ആരാധകരിലേക്കു എത്തിയത്. അമിതാബ് ബച്ചൻ, തപ്‌സി പന്നു എന്നിവർ അഭിനയിച്ച ബോളിവുഡ് ചിത്രമായ പിങ്കിന്റെ തമിഴ് റീമേക് ആണ് ഈ പുതിയ അജിത് ചിത്രം. കാർത്തിയെ നായകനാക്കി തീരൻ അധികാരം ഒൻഡ്രു എന്ന ചിത്രം സംവിധാനം ചെയ്‌തെ എച് വിനോദ് ഒരുക്കുന്ന ഈ തമിഴ് റീമേക്കിന്റെ പേര് നേർക്കൊണ്ട പാർവൈ എന്നാണ്. ബേ വ്യൂ പ്രോജെക്ടസിന്റെ ബാനറിൽ ബോളിവുഡ് നിർമ്മാതാവും അന്തരിച്ച നടി ശ്രീദേവിയുടെ ഭർത്താവുമായ ബോണി കപൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഒരു വക്കീൽ ആയാണ് തല അജിത് എത്തുന്നത്. അദ്ദേഹത്തിനൊപ്പം ശ്രദ്ധ ശ്രീനാഥും ഒരു നിർണ്ണായക വേഷം ചെയ്യുന്നു.
നീരവ് ഷാ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് യുവാൻ ശങ്കർ രാജ ആണ്. ഗോകുൽ ചന്ദ്രൻ ആണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. വലിയ നിരൂപക പ്രശംസ ഏറ്റു വാങ്ങിയ ചിത്രമായിരുന്നു പിങ്ക് എന്നുള്ളത് കൊണ്ട് തന്നെ അതിന്റെ തമിഴ് റീമേക് എങ്ങനെ ആയിരിക്കും എന്നത് പ്രേക്ഷകരിൽ വലിയ ആകാംഷ ജനിപ്പിച്ചിട്ടുണ്ട്. അമിതാബ് ബച്ചൻ ചെയ്തു അനശ്വരമാക്കിയ കഥാപാത്രം അജിത് ഏതു രീതിയിൽ ആവും അവതരിപ്പിക്കുക എന്നതും പ്രേക്ഷകർ കാണാൻ കാത്തിരിക്കുകയാണ്. അജിത്തിന്റെ തൊട്ടു മുൻപത്തെ റിലീസ് ആയ ശിവ ചിത്രം വിശ്വാസം തമിഴ് നാട്ടിലെ നോൺ- ബാഹുബലി ഇൻഡസ്ട്രി ഹിറ്റ് ആയി മാറിയിരുന്നു. ഈ പുതിയ ചിത്രത്തിലൂടെയും അജിത് വിജയം ആവർത്തിക്കും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.