സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ ജയിലർ ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ച് മുന്നേറുമ്പോൾ അതിലെ അതിഥി വേഷങ്ങൾ ചെയ്ത മോഹൻലാൽ, ശിവരാജ് കുമാർ എന്നിവരുടെ കഥാപാത്രങ്ങളും കൊണ്ടാടുകയാണ് സോഷ്യൽ മീഡിയ. അതിൽ തന്നെ മോഹൻലാൽ അവതരിപ്പിച്ച മാത്യു എന്ന മുംബൈ ഡോൺ കഥാപാത്രം ആരാധകരുടേയും സിനിമാ പ്രേമികളുടെയും ഇടയിൽ വലിയ തരംഗമായി കഴിഞ്ഞു. ഈ കഥാപാത്രത്തെ വെച്ച് ഒരു മുഴുനീള ചിത്രം വേണമെന്നാണ് തെന്നിന്ത്യൻ സിനിമാ പ്രേമികളും നിരൂപകരും ആവശ്യപ്പെടുന്നത്. മോഹൻലാൽ നായകനായ ഒരു മുഴുനീള ചിത്രം സംവിധാനം ചെയ്യാനുള്ള തന്റെ ആഗ്രഹം താൻ അദ്ദേഹത്തോട് പറഞ്ഞു കഴിഞ്ഞെന്നും നെൽസൺ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മോഹൻലാൽ അവതരിപ്പിച്ച മാത്യു കഥാപാത്രത്തിനായി ഒരു മുഴുനീള കഥയും നെൽസൺ രൂപപ്പെടുത്തിയെന്ന് വെളിപ്പെടുത്തി മുന്നോട്ട് വന്നിരിക്കുകയാണ് ജയിലറിന് വേണ്ടി കാമറ ചലിപ്പിച്ച വിജയ് കാർത്തിക് കണ്ണൻ.
എസ് എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്. മോഹൻലാൽ സർ ചെയ്ത കഥാപാത്രത്തിന് കൃത്യമായ ഒരു കഥ ഉണ്ടാക്കിയ ശേഷമാണ്, അതിഥി വേഷത്തിലേക്ക് അദ്ദേഹത്തെ വിളിച്ചതെന്ന് കാർത്തിക് കണ്ണൻ പറയുന്നു. സൗത്ത് മുംബൈയിൽ, ലെതർ ബിസിനസ്സിന്റെ മറവിൽ വമ്പൻ അധോലോക നായകനായി നിൽക്കുന്ന കഥാപാത്രമാണ് മാത്യു എന്നും, മാത്യവിന്റെ ലെതർ ഫാക്ടറിയുടെ പശ്‌ചാത്തലം ജയിലറിലെ രംഗങ്ങളിൽ കാണാൻ സാധിക്കുമെന്നും വിജയ് കാർത്തിക് കണ്ണൻ പറയുന്നു.
മോഹൻലാലിനെ ആദ്യമായി കാണിക്കുന്ന രംഗത്ത് തന്നെ അദ്ദേഹത്തിനെ ലെതർ ഫാക്ടറിയുടെ ബാക്ക് ഓഫീസ് കാണിക്കുന്നുണ്ടെന്നും, അത് കൂടാതെ രജനികാന്ത് കഥാപാത്രമായ മുത്തുവേൽ പാണ്ട്യൻ ആവശ്യപ്പെട്ട കാര്യം അദ്ദേഹത്തിന് കാണിച്ചു കൊടുക്കുന്ന രംഗത്തിൽ, ഒട്ടേറെ ലെതറുകൾ തൂക്കിയിട്ട ഒരു പശ്ചാത്തലത്തിൽ നിന്നാണ് മാത്യു തന്റെ രഹസ്യ അറയിൽ സൂക്ഷിച്ച ആയുധ ശേഖരം പുറത്തെടുക്കുന്നതെന്നും ഈ ഛായാഗ്രാഹകൻ വിശദീകരിക്കുന്നു. ഈ അഭിമുഖം പുറത്ത് വന്നതോടെ ഒരു മാത്യു സ്പിൻ ഓഫ് വേണമെന്ന ആരാധകരുടെ ആവശ്യം സോഷ്യൽ മീഡിയയിൽ ശ്കതമായിരിക്കുകയാണ്.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.