മാധവനും വിജയ് സേതുപതിയും ആദ്യമായി ഒന്നിച്ച ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘വിക്രം വേദ’. തമിഴകത്തിന് പുറമെ കേരളക്കരയിലും ചിത്രം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഇതിനോടകം ജനങ്ങളുടെ മനസ്സിൽ ഇടം നേടി. ചിത്രത്തിലെ ‘പോഗാതെ യെന്നെവിട്ട് ’ എന്നു തുടങ്ങുന്ന മനോഹര ഗാനത്തിനു പിന്നണി തീര്‍ത്തിരിക്കുന്നത് മലയാളിയായ നേഹാ വേണുഗോപാലാണ്. മലയാളികളുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ഫിലിപ്സ് ആന്റ് ദി മങ്കിപെന്നിലെ ‘എൻ കണിമലരേ’ എന്ന ഗാനത്തിലൂടെയായിരുന്നു നേഹയുടെ അരങ്ങേറ്റം. തുടർന്ന് 4 വർഷത്തിന് ശേഷമാണ് ‘ വിക്രം വേദ’യിലൂടെ നേഹ തിരിച്ചെത്തിയിരിക്കുന്നത്.
ഒരുപാട് കാലമായിട്ട് ഈ പാട്ട് ഞാൻ പാടും എന്ന് എനിക്കറിയാമായിരുന്നു. പക്ഷേ ഈ സിനിമ ഇത്ര വലിയ വിജയമാകുമെന്ന് കരുതിയിരുന്നില്ല. പാടുമ്പോൾ മാധവൻ–വിജയ് സേതുപതി സിനിമയ്ക്കു വേണ്ടി പാടുന്നു എന്ന ത്രില്ലായിരുന്നു ഉണ്ടായിരുന്നതെന്ന് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നേഹ പറയുന്നു. വിക്രംവേദക്കു വേണ്ടി ‘പോഗാതെ യെന്നെവിട്ട്’ ഉൾപ്പെടെ ഒന്നിലേറെ ഗാനങ്ങൾക്ക് വേണ്ടി സ്ക്രാച്ച് പാടിയിരുന്നു. പിന്നീട് ഇതിലൊരു പാട്ട് എനിക്കുള്ളതാണെന്ന് സംഗീതസംവിധായകൻ സാം സി.എസ് പറയുകയായിരുന്നു.
വിക്രംവേദ പോലൊരു വലിയ പ്രോജക്റ്റിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമായിട്ടാണ് കരുതുന്നത്. എന്റെ പ്രൊഫൈലിനെ ശക്തിപ്പെടുത്തുന്ന ഒരു ഗാനമാണിത്. മങ്കിപെൻ റിലീസ് ചെയ്യുന്ന സമയത്ത് ജോലിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. തുടർന്ന് ഒന്നരവർഷത്തിന് ശേഷം ഇതല്ല എന്റെ ലോകം എന്ന തിരിച്ചറിവ് ഉണ്ടായപ്പോൾ വീണ്ടും സംഗീതത്തിലേക്ക് തിരിഞ്ഞു. എല്ലാവരും എന്നും കേൾക്കാൻ കൊതിക്കുന്ന കുറേ പാട്ടുകളിലെ പാട്ടുകാരിയാകണമെന്നാണ് വലിയ ആഗ്രഹം. ഗുരുവായ ബിന്നി കൃഷ്ണകുമാറാണ് തന്റെ ഏറ്റവും വലിയ പ്രചോദനമെന്നും നേഹ പറയുന്നു.
പുഷ്കര്‍ – ഗായത്രി ദമ്പതികളാണ് തിരക്കഥ എഴുതി വിക്രം വേദ സംവിധാനം ചെയ്തിരിക്കുന്നത്. വിജയ് സേതുപതി, ആർ മാധവൻ എന്നീ പ്രതിഭകളുടെ കിടയറ്റ പ്രകടനമികവ് ചിത്രം വിജയിച്ചതിൽ ഒരു മുഖ്യപങ്ക് വഹിക്കുന്നുണ്ട്. വരലക്ഷ്മി, ശ്രദ്ധ ശ്രീനാഥ് എന്നിവരാണ് പ്രധാന ഫീമെയിൽ ക്യാരക്റ്ററുകളെ ചെയ്തിരിക്കുന്നത്
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ ബ്ലോക്ക്ബസ്റ്റർ വിജയത്തിന്റെ നാലാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് കടന്നു…
നാഗ ചൈതന്യയെ നായകനാക്കി ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം…
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദനി ഒരുക്കിയ മാർക്കോ എന്ന ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം വൈകുന്നേരമാണ് റിലീസ്…
മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടവയാണ് ഹൊറർ കോമഡി ചിത്രങ്ങൾ. വളരെ വിരളമായിട്ടാണ് ഈ വിഭാഗത്തിൽ ഉള്ള ചിത്രങ്ങൾ മലയാളത്തിൽ വരുന്നത്.…
മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ നായകനായി ഒരുങ്ങാൻ പോകുന്ന പുതിയ മലയാള ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾ ആരാധകരെ…
പാൻ ഇന്ത്യൻ സൂപ്പർ താരം പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രത്തിൽ നിർണ്ണായക വേഷത്തിൽ മലയാള താരം കുഞ്ചാക്കോ ബോബനും…
This website uses cookies.