അണിയറയിൽ റിലീസിനൊരുങ്ങുന്ന മോഹൻലാൽ ചിത്രം നീരാളിയെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മോഹൻലാലിനെ നായകനാക്കി അജോയ് വർമ്മ സംവിധാനം ചെയ്ത നീരാളി ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ്. ചിത്രത്തിൻറെ ട്രൈലറുകൾ വരും നാളുകളിൽ എത്താനിരിക്കെയാണ്, ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങളെ കുറിച്ച് വാർത്തകൾ പുറത്തുവരുന്നത്. മലയാളത്തിൽ ഇന്നേവരെ കാണാത്ത ചടുലമായ ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. ചിത്രത്തെക്കുറിച്ച് കഴിഞ്ഞദിവസം ദിലീഷ് പോത്തൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് സത്യം ആയിരിക്കുകയാണ് എന്നാണ് വരുന്ന വിവരങ്ങൾ. ഹോളിവുഡ് നിലവാരം പുലർത്തിയ മികച്ച ആക്ഷൻ രംഗങ്ങളോട് കൂടി ത്രില്ലടിപ്പിക്കുന്ന, ഒരു അസ്സൽ മോഹൻലാൽ ചിത്രം തന്നെ ആരാധകർക്ക് ലഭിക്കും എന്ന് ഇതിനോടകം ഉറപ്പായി കഴിഞ്ഞിരിക്കുന്നു.
അജോയി നമ്പ്യാർ സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രമായ നീരാളി ബോംബെയിലും പരിസര പ്രദേശത്തുമായിട്ടായിരുന്നു പ്രധാന ചിത്രീകരണം. മലയാളത്തിൽ vfx/ഗ്രാഫിക്സുകൾക്കായി ഏറ്റവുമധികം പണം ചിലവഴിച്ച മലയാളം ചിത്രമായിരിക്കും നീരാളി എന്നാണ് അറിയാൻ കഴിയുന്നത്. ഏതാണ്ട് രണ്ടു മാസത്തോളം ഇതിനായി മാത്രം മാറ്റിവച്ചു കഴിഞ്ഞു. ചിത്രത്തിൽ സണ്ണി എന്ന ഒരു ജെമ്മോളജിസ്റ്റായാണ് മോഹൻലാൽ എത്തുന്നത്. മോഹൻലാലിനൊപ്പം നദിയാ മൊയ്തു, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. നിരവധി ബോളിവുഡ് സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ച സന്തോഷ് തുണ്ടിയലാണ് നീരാളിക്ക് വേണ്ടിയും ക്യാമറ ചലിപ്പിക്കുന്നത്. മഹേഷിന്റെ പ്രതികാരം, മായാനദി തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായ സന്തോഷ് ടി കുരുവിളയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്. ചിത്രം ജൂൺ 14ന് തിയറ്ററുകളിലെത്തും.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.