പ്രമുഖ വ്യവസായിയും സിനിമ നിർമാതാവുമായ സന്തോഷ് ടി കുരുവിള സാരഥിയായിട്ടുള്ള മൂൺഷോട്ട് എന്റർടൈൻമെൻറ്സ് നിർമ്മിച്ചു റംസാൻ റിലീസായി തീയറ്ററുകളിൽ എത്തുന്ന മോഹൻലാൽ ചിത്രമാണ് നീരാളി. അജോയ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രം ഒരു റിവഞ്ച് ത്രില്ലർ ആണെന്നാണ് ചിത്രത്തിന്റെ ട്രെയിലറുലും മോഷൻ പോസ്റ്ററുകളുമെല്ലാം നൽകുന്ന സൂചനകൾ.
ഇന്ത്യക്ക് അകത്തും പുറത്തുമായി കൺസ്ട്രക്ഷൻ, ഹോസ്പിറ്റാലിറ്റി, റെസ്റ്റോറന്റ് എന്നിങ്ങനെ പല മേഖലകളിലായി ഒരു ബിസിനസ്സ് സാമ്രാജ്യം പടുത്തുയർത്തിയ വ്യക്തിയാണ് ശ്രീ സന്തോഷ് ടി കുരുവിള. 2012ൽ ആഷിക് അബു സംവിധാനം ചെയ്ത ‘ഡാ തട്ടിയ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് ടി കുരുവിള നിർമ്മാണ രംഗത്തേക്ക് എത്തുന്നത്. ഇതിനെ തുടർന്ന് മഹേഷിന്റെ പ്രതികാരം, മായാനദി , പ്രിയദർശൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം റീമേക്കായ നിമിർ എന്നിങ്ങനെ പ്രേക്ഷക-നിരൂപക പ്രശംസയും ബോക്സോഫീസ് വിജയവും നേടിയവയാണ് മൂൺഷോട്ട് ഇതുവരെ ചെയ്ത ചിത്രങ്ങൾ.
പുറത്തിറങ്ങാനിരിക്കുന്ന നീരാളിയും ഈ ലിസ്റ്റിലേക്ക് കൂട്ടിച്ചേർക്കപെടും ചിത്രത്തെ ഇരുകൈയ്യും നീട്ടി പ്രേക്ഷകർ സ്വീകരിക്കും എന്ന തന്നെയാണ് അണിയറപ്രവത്തകർ പ്രതീക്ഷിക്കുന്നത്. മോഹൻലാലിൻറെ പുതിയ ഗെറ്റപ്പ് ചേഞ്ചിന് ശേഷം തീയറ്ററിലെത്തുന്ന ആദ്യ ചിത്രം കൂടിയായ നീരാളിക്ക് വൻവരവേൽപ്പാണ് മോഹൻലാൽ ആരാധകരും ഒരുക്കുന്നത്.
നീരാളിക്ക് ശേഷമുള്ള മൂൺഷോട്ട് എന്റർടൈൻമെൻറ്സ് ഒരുക്കുന്ന അടുത്ത നിർമ്മാണ സംരഭത്തിലും മോഹൻലാൽ തന്നെയാണ് നായകൻ.
മോഹൻലാൽ – പ്രിയദർശൻ കൂട്ടുക്കെട്ടിലൊരുങ്ങുന്ന ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ നിർമാണത്തിൽ ആൻറണി പെരുമ്പാവൂർ , ഡോക്ടർ സി.ജെ റോയ് എന്നിവർക്കൊപ്പം സന്തോഷ് ടി കുരുവിള എന്ന ബിഗ് പ്രൊഡ്യൂസറും പങ്കാളിയാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.