നീരാളി എന്ന മോഹൻലാൽ ചിത്രം ജൂലൈ പതിമൂന്നിന് ഓൾ ഇന്ത്യ ലെവലിൽ വമ്പൻ റിലീസിന് തയ്യാറെടുക്കുകയാണ്. നവാഗതനായ സാജു തോമസ് രചിച്ചു ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ ആദ്യമായി മലയാളത്തിൽ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സാന്തിഷ് ടി കുരുവിള ആണ്. നീരാളിയുടെ പ്രമോഷന്റെ ഭാഗമായി ഈ ചിത്രത്തിന്റെ കഥാഗതിയിൽ നിർണ്ണായക പങ്കു വഹിക്കുന്ന ഒരു വാഹനം നീരാളി വണ്ടി എന്ന പേരിൽ നിരത്തിലിറക്കുകയും ആ വണ്ടി നീരാളി റിലീസ് ചെയ്യാൻ പോകുന്ന കേരളത്തിലെ എല്ലാ തീയേറ്ററിലും സന്ദർശനം നടത്തുകയുമാണ്. വമ്പൻ ജന പിന്തുണയും ആരാധക പിന്തുണയുമായി മുന്നേറുന്ന ഈ വാഹന പര്യടനം ഏറെ ശ്രദ്ധ നേടുന്നതിനൊപ്പം തന്നെ നീരാളി സ്പെഷ്യൽ ഡോനട്ടും ഇപ്പോൾ കേരളത്തിൽ ശ്രദ്ധ നേടിയെടുക്കുകയാണ്.
സന്തോഷ് ടി കുരുവിളയുടെ ഉടമസ്ഥതയിൽ എറണാകുളത്തെ പനമ്പിള്ളി നഗറിൽ പ്രവർത്തിക്കുന്ന ഡോനട്ട് ഫാക്ടറിയിൽ ആണ് നീരാളി സ്പെഷ്യൽ ഡോനട്ട് ലഭ്യമാകുന്നത്. പ്രശസ്ത നായികമാരായ നമിത പ്രമോദ്, അപർണ ബാലമുരളി എന്നിവർ ചേർന്നാണ് നീരാളി സ്പെഷ്യൽ ഡോനട്ട് അവിടെ വെച് ലോഞ്ച് ചെയ്തത്. വളരെ സ്വാദിഷ്ടമായയും വ്യത്യസ്ത രുചി പകരുന്നതുമായ ഒരു ഐറ്റം ആണ് നീരാളി സ്പെഷ്യൽ ഡോനട്ട് എന്നാണ് അത് രുചിച്ചു നോക്കിയ ഓരോരുത്തരും അഭിപ്രായപ്പെടുന്നത്. ഏതായാലും നീരാളി സ്പെഷ്യൽ ഡോനട്ടിലൂടെയും ഈ ചിത്രം ജനങ്ങളുടെ ഇടയിൽ സംസാര വിഷയം ആവുകയാണ്. മലയാള സിനിമയിൽ ആദ്യമായാണ് ഒരു സർവൈവൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഒരു ചിത്രം നിർമ്മിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ എല്ലാത്തരം പ്രേക്ഷകർക്കും പുതുമ നൽകുന്ന ഒരു സിനിമാനുഭവം ആയിരിക്കും നീരാളി എന്നാണ് പ്രതീക്ഷ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.