മോഹൻലാൽ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം നീരാളിയുടെ റിലീസ് തീയതിയിൽ മാറ്റം. ഈദ് റിലീസായി ജൂൺ 14ന് തീയേറ്ററുകളിൽ എത്തുമെന്ന് മുൻപ് തന്നെ പ്രഖ്യാപിച്ച നീരാളി, ഒരു ദിവസം വൈകിയായിരിക്കും എത്തുക. ചിത്രം വമ്പൻ റിലീസായി ജൂൺ 15 ന് തീയേറ്ററുകളിൽ എത്തും. നിർമ്മാതാവ് സന്തോഷ് ടി കുരുവിള തന്നെയാണ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ചിത്രത്തിന്റെ പുതിയ റിലീസ് തീയ്യതി കുറിച്ചിരിക്കുന്നത്. ഈദ് റിലീസായി 15നെത്തുന്ന നീരാളി സൽമാൻ ഖാൻ ചിത്രമായ റേസ് 3 പോലെയുള്ള വമ്പൻ ചിത്രങ്ങളോടാണ് മത്സരിക്കുക. ജൂൺ 16 ന് മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ചിത്രം അബ്രഹാമിന്റെ സന്തതികളും എത്തുന്നതോടെ തീയേറ്ററുകളിൽ ഈദ് മത്സരം കൊഴുക്കും.
സംവിധായകൻ അജോയ് വർമ്മ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാളം ചിത്രമാണ് നീരാളി. ചിത്രം സണ്ണി എന്ന ജെമ്മോളജിസ്റ്റിന്റെ കഥപറയുന്നു. ചിത്രത്തിൽ സണ്ണിയായി മോഹൻലാൽ എത്തുമ്പോൾ ഭാര്യയായ മോളികുട്ടിയായി എത്തുന്നത് നദിയ മൊയ്തുവാണ്. ഇരുവരെയും കൂടാതെ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ, പാർവതി നായർ, സായികുമാർ തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. ആക്ഷൻ – അഡ്വെഞ്ചർ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സാജു തോമസാണ്. ബോളീവുഡ് ഛായാഗ്രാഹകൻ സന്തോഷ് തുണ്ടിയിലാണ് ചിത്രത്തിനായി ക്യമാറ ചലിപ്പിച്ചിരിക്കുന്നത്. സ്റ്റീഫൻ ദേവസ്സിയാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. മൂൺ ഷോട്ട് എന്റർടൈന്മെന്റ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള, ജോൺ തോമസ്, മിബു ജോസ് തുടങ്ങിയവർ ചേർന്ന് ചിത്രം നിർമ്മിച്ചിരിക്കുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.