മലയാള സിനിമയിലെ മാത്രമല്ല സൗത്ത് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും താരമൂല്യമുള്ള നടന്മാരിൽ ഒരാളായി മാറി കഴിഞ്ഞു ഇന്ത്യൻ സിനിമയുടെ നടന വിസ്മയമായ മോഹൻലാൽ. അദ്ദേഹത്തെ മുൻനിർത്തി ഞെട്ടിപ്പിക്കുന്ന ചിത്രങ്ങൾ ആണ് അണിയറയിൽ ഒരുങ്ങുന്നത്. ഒരുപക്ഷെ ഇന്ത്യൻ സിനിമയിൽ തന്നെ ഒരു ഇന്ടസ്ട്രിയിലും ഇത്രയേറെ വമ്പൻ പ്രൊജെക്ടുകൾ കയ്യിലുള്ള മറ്റൊരു നടനും താരവും വേറെ കാണില്ല. നീരാളി, ഒടിയൻ, ലൂസിഫർ, ഇത്തിക്കര പക്കി, മരക്കാർ, രണ്ടാമൂഴം എന്നിങ്ങനെ ആ ലിസ്റ്റ് നീളുകയാണ്. ഇനിയും ചില വമ്പൻ ചിത്രങ്ങൾ മോഹൻലാലിനെ നായകനാക്കി പ്ലാനിങ്ങും നടക്കുന്നുണ്ട്.
ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ ഒരുക്കുന്ന നീരാളിയാണ് ഇതിൽ ആദ്യം എത്താൻ പോകുന്ന ചിത്രം. മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന ഈ ചിത്രം ഒരു അഡ്വെഞ്ചർ ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. നവാഗതനായ സാജു തോമസ് തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ മോഹൻലാലിന്റെ സാഹസിക ആക്ഷൻ രംഗങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. നാദിയ മൊയ്‌ദു, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ, നാസ്സർ തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു.
അതിനു ശേഷം എത്തുക ഒടിയൻ ആണ്. ശ്രീകുമാർ മേനോൻ ഒരുക്കിയ ഈ ചിത്രം വമ്പൻ ബഡ്ജറ്റിൽ നിർമ്മിച്ച ഒരു ഫാന്റസി ത്രില്ലർ ആണ്. ആശീർവാദ് സിനിമാസ് നിർമ്മിച്ച ഈ ചിത്രത്തിൽ മോഹൻലാൽ, പ്രകാശ് രാജ്, മഞ്ജു വാര്യർ തുടങ്ങി വമ്പൻ താര നിരയാണ് അണി നിരക്കുന്നതു. പീറ്റർ ഹെയ്‌ൻ സംഘട്ടനം ഒരുക്കിയ ഈ ചിത്രം രചിച്ചത് ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണൻ ആണ്. ഈ വർഷം ഓണത്തിനോ പൂജക്കൊ മലയാള സിനിമയിലെ ഏറ്റവും വലിയ റിലീസ് ആയി ഒടിയൻ എത്തും.
റോഷൻ ആൻഡ്രൂസ് നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിൽ ഇത്തിക്കര പക്കി എന്ന ഇതിഹാസ തുല്യനായ കള്ളന്റെ വേഷത്തിൽ അതിഥി ആയാണ് മോഹൻലാൽ എത്തുന്നത്. ഇത്തിക്കര പക്കി ആയുള്ള മോഹൻലാലിൻറെ ലുക്ക് ഇപ്പോഴേ സോഷ്യൽ മീഡിയയിൽ തരംഗമാണ്. ബോബി- സഞ്ജയ് ടീം തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ്. റോഷൻ ആൻഡ്രൂസിനൊപ്പം മോഹൻലാൽ ചെയ്ത നാലാമത്തെ ചിത്രമാണ് ഇത്.
യുവ സൂപ്പർ താരം പ്രിത്വി രാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന ലൂസിഫർ ആണ് ഈ വർഷം ഒരുങ്ങാൻ പോകുന്ന മറ്റൊരു മോഹൻലാൽ ചിത്രം. മുരളി ഗോപി തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ വലിയ താര നിരയാവും പ്രത്യക്ഷപ്പെടുക എന്നാണ് സൂചന. ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രം വരുന്ന ജൂലൈ മാസത്തിൽ ഷൂട്ടിംഗ് ആരംഭിക്കും. ഒരു മാസ്സ് എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം നിർമ്മിക്കപ്പെടുക.
മലയാള സിനിമയിലെ ഏറ്റവും വലിയ പ്രൊജക്റ്റ് ആയി പ്രഖ്യാപിക്കപ്പെട്ട മരക്കാർ: അറബിക്കടലിന്റെ സിംഹം ആണ് മോഹൻലാൽ ലൂസിഫറിന് ശേഷം ചെയ്യുക. പ്രിയദർശൻ സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രം ആന്റണി പെരുമ്പാവൂർ, ഡോക്ടർ സി ജെ റോയ്, സന്തോഷ് കുരുവിള എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. നൂറു കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് വരുന്ന നവംബർ മാസം ഒന്നിന് ആരംഭിക്കും. അന്യ ഭാഷ നടന്മാരും അഭിനയിക്കുന്ന ഈ ചിത്രത്തിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സാങ്കേതിക പ്രവർത്തകർ ആവും ജോലി ചെയ്യുക.
അതിനു ശേഷമാണു ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രമായ രണ്ടാമൂഴത്തിൽ മോഹൻലാൽ നായകൻ ആയി അഭിനയിക്കുക. എം ടി വാസുദേവൻ നായർ തിരക്കഥ ഒരുക്കിയ ഈ ചിത്രം വി എ ശ്രീകുമാർ മേനോൻ ആണ് സംവിധാനം ചെയ്യുക. പ്രവാസി വ്യവസായി ആയ ഡോക്ടർ ബി ആർ ഷെട്ടി നിർമ്മിക്കുന്ന ഈ ചിത്രം ആയിരം കോടി രൂപ മുതൽ മുടക്കിൽ രണ്ടു ഭാഗങ്ങൾ ആയാണ് നിർമ്മിക്കപ്പെടുക. ഇന്ത്യൻ സിനിമയിലെ മറ്റു സൂപ്പർ താരങ്ങളും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആവും എന്നാണ് സൂചന.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ പുറത്ത്.…
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
This website uses cookies.