മലയാളികളുടെ പ്രിയനടൻ മോഹൻലാൽ നാളെ പിറന്നാൾ നിറവിലാണ്. മോഹൻലാലിന്റെ പിറന്നാൾ ആഘോഷിക്കാൻ ആരാധകരും പ്രേക്ഷകരും ഇതിനോടകം തന്നെ ഒരുങ്ങി കഴിഞ്ഞു. ഫാൻസ് ഷോയും മറ്റുമായി അവർ പിറന്നാൾ കൊണ്ടാടാൻ ഒരുങ്ങുമ്പോൾ പുതിയ സന്തോഷ വാർത്ത കൂടിയാണ് പുറത്ത് വരുന്നത്. മോഹൻലാൽ ആരാധകർ ഏറെ കാത്തിരുന്ന ചിത്രം നീരാളിയുടെ ട്രൈലർ നാളെ പുറത്തിറങ്ങും. നാളെ രാവിലെ 7നു മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെ ആയിരിക്കും ട്രൈലർ എത്തുക. ഏറെ കാത്തിരിപ്പിനൊടുവിൽ എത്തുന്ന മോഹൻലാൽ ചിത്രം ആയതിനാൽ തന്നെ പ്രേക്ഷകരും വലിയ ആകാംഷയിലാണ്. ചിത്രത്തിന്റേതായി പുറത്ത് വന്ന പോസ്റ്ററുകള്‍ എല്ലാം തന്നെ വലിയ നിഗൂഢത ഒളിപ്പിച്ചു കൊണ്ടാണ് എത്തിയത്. വളരെ വ്യത്യസ്തമായിരുന്നു ചിത്രത്തിന്റെ ടീസറും. ഇവയെല്ലാം നൽകുന്ന പ്രതീക്ഷ നിലനിർത്തുന്ന ഒന്നാവും നാളെ പുറത്തിറങ്ങുന്ന ട്രൈലെർ എന്നാണ് അണിയറ പ്രവർത്തകരുടെ വിശ്വാസം.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വില്ലൻ എന്ന ചിത്രത്തിന് ശേഷം ആറ് മാസങ്ങൾക്ക് ശേഷം മോഹൻലാൽ എത്തുമ്പോൾ പഴയ മോഹൻലാലിൽ നിന്നും രൂപത്തിൽ അടിമുടി മാറ്റം സംഭവിച്ചിട്ടുണ്ട് എന്ന് തന്നെ വേണം പറയാൻ. ഒടിയനു വേണ്ടി രൂപമാറ്റം നടത്തിയ മോഹൻലാലിനെ ചിത്രത്തിലൂടെ കാണാം. ബോളീവുഡ് സംവിധായകനായ അജോയ് വർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ നദിയ മൊയ്തു, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. മൂൺ ഷോട്ട് എന്റർടൈന്മെന്റ്സ് ചിത്രം നിർമ്മിച്ചിരിക്കുന്നു. സാഹസികത ഏറെ നിറഞ്ഞ ചിത്രത്തിന്റെ ഛായാഗ്രാഹണം ഒരുക്കിയിരിക്കുന്നത് ബോളീവുഡ് ചിത്രങ്ങളുടെ ഛായാഗ്രാഹകനായ സന്തോഷ് തുണ്ടിയിലാണ്. ചിത്രം ഈദ് റിലീസായി ജൂൺ 14നു തീയേറ്ററുകളിൽ എത്തും.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.