സോഷ്യൽ മീഡിയയെ നീരാളി പിടിയിലമർത്താൻ ഒരുങ്ങുകയാണ് മലയാളത്തിന്റെ താര ചക്രവർത്തിയായ മോഹൻലാൽ. മോഹൻലാലിൻറെ ഈ വർഷത്തെ ആദ്യ റിലീസ് ആയ നീരാളി എന്ന ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്യുന്ന ഡേറ്റ് നിർമ്മാതാവ് സന്തോഷ് ടി കുരുവിള പുറത്തു വിട്ടു. തന്റെ ഫേസ്ബുക് അക്കൗണ്ടിൽ ഒരു മോഹൻലാൽ ആരാധകന്റെ ചോദ്യത്തിനുള്ള മറുപടി ആയാണ് അദ്ദേഹം നീരാളി ട്രൈലെർ റിലീസിംഗ് ഡേറ്റ് പറഞ്ഞത്. ഈ വരുന്ന മെയ് മാസം ഒന്നാം തീയതി ആയിരിക്കും ആരാധകരും സിനിമാ പ്രേമികളും ആകാംഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന നീരാളിയുടെ ട്രൈലെർ എത്തുന്നത്. എന്നാൽ അതിനു മുൻപ്, നാളെ ഈ ചിത്രത്തിന്റെ ആദ്യത്തെ മോഷൻ പോസ്റ്റർ റിലീസ് ചെയ്യുമെന്നും സന്തോഷ് ടി കുരുവിള പറഞ്ഞിട്ടുണ്ട്. ഇതോടു കൂടി ആരാധകർ ആവേശത്തിലായി കഴിഞ്ഞു.
ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ ഒരുക്കിയ ഒരു ഡ്രാമ ത്രില്ലർ ആണ് നീരാളി. നവാഗതനായ സാജു തോമസ് തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിലൂടെയാണ് സന്തോഷ് ടി കുരുവിളയുടെ പ്രൊഡക്ഷൻ ബാനർ ആയ മൂൺഷോട്ട് എന്റർടൈൻമെന്റ് മലയാളത്തിൽ അരങ്ങേറുന്നത്. ഇതിനു മുൻപേ മഹേഷിന്റെ പ്രതികാരം, മായാനദി എന്നീ ചിത്രങ്ങൾ ആഷിക് അബുവിനൊപ്പം ചേർന്ന് നിർമ്മിച്ചിട്ടുണ്ട് സന്തോഷ് കുരുവിള. ഒടിയൻ എന്ന ചിത്രത്തിനു വേണ്ടി നടത്തിയ മേക് ഓവേറിന് ശേഷം മോഹൻലാൽ ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണ് നീരാളി. മോഹൻലാലിൻറെ സാഹസിക ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആയിരിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
മോഹൻലാൽ, നദിയ മൊയ്തു, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ , പാർവതി നായർ, നാസ്സർ എന്നിവർ അഭിനയിച്ച ഈ ചിത്രം ഏറിയ പങ്കും ഷൂട്ട് ചെയ്തത് മുംബൈയിൽ ആണ്. സന്തോഷ് തുണ്ടിയിൽ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് സ്റ്റീഫൻ ദേവസ്സി ആണ്. ബോളിവുഡ് ഫൈറ്റ് മാസ്റ്റർ ആയ സുനിൽ റോഡ്രിഗ്രസ് സംഘട്ടനം ഒരുക്കിയ ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഏറെയും ബോളിവുഡിൽ നിന്നുള്ളവരാണ്. സംവിധായകൻ അജോയ് വർമ്മ തന്നെയാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നതും. ഇതിനിടയിൽ, വരുന്ന ഏപ്രിൽ 30 സോഷ്യൽ മീഡിയയിൽ നീരാളി ഡേ ആയി ആഘോഷിക്കാൻ മോഹൻലാൽ ആരാധകർ തീരുമാനിച്ചു കഴിഞ്ഞു. നീരാളിക്ക് വമ്പൻ പ്രമോഷൻ ആണ് ആരാധകരുടെ ഭാഗത്തു നിന്ന് ലഭിക്കാൻ പോകുന്നത് എന്നാണ് സൂചന.
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
This website uses cookies.