Neerali
ഈ വര്‍ഷം പുറത്തിറങ്ങുന്ന ആദ്യ മോഹൻലാൽ ചിത്രം നീരാളിയിലെ പുതിയ ചിത്രങ്ങൾ ആണ് ആരാധകരെ ആവേശത്തിൽ ആക്കിയിരിക്കുന്നത്. അജോയ് വർമ്മ സംവിധാനം ചെയ്ത ചിത്രത്തിൽ സണ്ണി എന്ന ജെമ്മോളജിസ്റ് ആയി ആണ് മോഹൻലാൽ എത്തുന്നത്. ചിത്രത്തിലെ സണ്ണിയുടെ ഒരു ചിത്രം മാത്രമാണ് ഇതുവരെ പുറത്തുവന്നത് അതാവട്ടെ അന്ന് സോഷ്യൽ മീഡിയകളിൽ വളരെയേറെ തരംഗം സൃഷ്ടിച്ചിരുന്നു. അതിനു ശേഷം ഇതാദ്യമായാണ് മറ്റൊരു ലുക്കിൽ മോഹൻലാൽ എത്തുന്നത്. ഒടിയനു വേണ്ടി തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മേക്കോവർ നടത്തി എത്തിയ മോഹൻലാൽ ഒടിയന്റെ ഷൂട്ടിങ് ഇടവേളയിൽ അഭിനയിച്ച ചിത്രം ആയത് കൊണ്ട് തന്നെ വ്യത്യസ്ത ഗെറ്റപ്പിൽ ആണ് മോഹൻലാൽ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
ഇരുവശത്തേക്കും മുടികൾ ചീകി ഒതുക്കി തോള് ചരിച്ചു മുണ്ടുമടക്കി നടന്നു വരുന്ന പുതിയ ചിത്രമാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ പുതിയ ലുക്കിൽ ഉള്ള മോഹൻലാൽ, അദ്ദേഹത്തിന്റെ ആരാധകർക്ക് വൻ പ്രതീക്ഷകൾ നൽകുന്ന ഒന്നാണ്. ആക്ഷൻ ത്രില്ലർ ആയ നീരാളി, രത്നങ്ങളെ പറ്റി ഗവേഷണം നടത്തുന്ന സണ്ണിയുടെ കഥയാണ് പറയുന്നത് സണ്ണി അവിചാരിതമായി പ്രശ്‌നത്തിൽ ചെന്ന് പെടുന്നതും അതിൽ നിന്നും രക്ഷപ്പെടാൻ പോംവഴികൾ കണ്ടെത്തുന്നതുമാണ് കഥയുടെ ഇതിവൃത്തം. ബോളീവുഡിലെ പ്രശസ്തനായ മലയാളി സംവിധായകൻ അജോയ് വർമ്മ ആദ്യമായി ഒരുക്കുന്ന മലയാളം ചിത്രം ആരാധകരെ ആവേശത്തിൽ ആക്കുന്ന ഒന്നായിരിക്കും ചിത്രം എന്ന് മുൻപ് അറിയിച്ചിരുന്നു. ആക്ഷന് പ്രാധാന്യം നൽകുന്ന ചിത്രത്തിലെ പുതിയ തകർപ്പൻ ലുക്ക് കൂടി വന്നതോടെ പ്രേക്ഷക പ്രതീക്ഷകൾ വർധിച്ചിരിക്കുകയാണ്. സന്തോഷ് ടി കുരുവിള നിർമ്മിച്ച ചിത്രത്തിൽ ക്യമാറ കൈകാര്യം ചെയ്തിരിക്കുന്നത് ബോളീവുഡിലെ പ്രശസ്ത ക്യമാറ മാൻ ആയ സന്തോഷ് തുണ്ടിയിൽ ആണ് ചിത്രം ജൂണിൽ റിലീസിന് എത്തുന്നു.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.