പ്രശസ്ത മലയാള നടനും റാപ്പറുമായ നീരജ് മാധവ് ഇപ്പോൾ അന്യ ഭാഷ ചിത്രങ്ങളിലും വെബ് സീരീസുകളിലും അഭിനയിച്ചാണ് കയ്യടി നേടുന്നത്. സൂപ്പർ ഹിറ്റ് വെബ് സീരിസായ ഫാമിലി മാനിലൂടെ ശ്രദ്ധ നേടിയ നീരജ് മാധവ് അതിനു ശേഷം ഒരു നെറ്റ്ഫ്ലിക്സ് സീരീസിലും അഭിനയിച്ചു ശ്രദ്ധ നേടി. തന്റെ റാപ് സോങ്ങുകളിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ നീരജ് മാധവ് ഇപ്പോൾ കയ്യടി നേടുന്നത് ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ വെന്ത് തനിന്ദത് കാട് എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിലൂടെയാണ്. സിമ്പു നായകനായി എത്തിയ ഈ ചിത്രത്തിലെ നീരജ് മാധവിന്റെ പ്രകടനവും ഈ ചിത്രത്തിന് വേണ്ടി നീരജ് ഒരുക്കിയ റാപ് ഗാനവും വലിയ പ്രശംയാണ് ഏറ്റു വാങ്ങുന്നത്. ഇപ്പോഴിതാ ഇതിന്റെ റിലീസിന് ശേഷം പോപ്പർ സ്റ്റോപ്പ് മലയാളം എന്ന ഓൺലൈൻ മാധ്യമവുമായി സംസാരിക്കവെ, താൻ എന്ത്‌കൊണ്ടാണ് ഇപ്പോൾ മലയാളത്തിൽ അഭിനയിക്കാത്തത് എന്നത് വെളിപ്പെടുത്തുകയാണ് നീരജ് മാധവ്.
മലയാളത്തിൽ ഒരിടക്ക് തനിക്ക് ലഭിച്ചത് മുഴുവൻ ഒരേ തരത്തിലുള്ള കഥാപാത്രങ്ങളായിരുന്നു എന്നും, ഒരു നടനെന്ന നിലയിൽ തനിക്കു വളരാൻ സാധിക്കുന്നതോ തന്റെ പ്രതിഭ പുറത്തു കൊണ്ട് വരാൻ സാധിക്കുന്നതോ ആയ കഥാപാത്രങ്ങൾ തന്നെ തേടി വന്നില്ല എന്നും നീരജ് പറയുന്നു. അപ്പോൾ താൻ കുറേ ചിത്രങ്ങൾ മനപ്പൂർവം ഒഴിവാക്കിയത് ചിലർക്കൊന്നും ഇഷ്ടപ്പെട്ടു കാണില്ല എന്നും അങ്ങനെയാവാം തന്നെ ഒഴിവാക്കാൻ പലരും തീരുമാനിച്ചതെന്നും നീരജ് സൂചിപ്പിക്കുന്നു. എന്നാൽ അന്യ ഭാഷകളിൽ നിന്ന് തന്നെ തേടി ഒട്ടേറെ വ്യത്യസ്തമായ കഥാപാത്രങ്ങൾ വന്നെന്നും, ഒരു നടനെ സംബന്ധിച്ചിടത്തോളം വളരുക എന്നതാണ് ലക്ഷ്യമെന്നും അത് എവിടെ നിന്ന് കൊണ്ടായാലും പ്രശ്‌നമില്ലെന്നും നീരജ് വിശദീകരിക്കുന്നു, ഇപ്പോഴും വ്യത്യസ്തമായ കഥാപാത്രങ്ങളുമായി തന്നെ സമീപിച്ചാൽ മലയാളത്തിൽ സിനിമകൾ ചെയ്യുമെന്നും നീരജ് കൂട്ടിച്ചേർത്തു.ഞാൻ മലയാള സിനിമയിൽ അഭിനയിക്കാത്തതിന്റെ കാരണം ഇത്; തുറന്ന് പറഞ്ഞ് നീരജ് മാധവ്
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.