വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി സിനിമാ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനായി മാറിയ യുവനടനാണ് നീരജ് മാധവ്. നടനായി മാത്രമല്ല, മികച്ച നർത്തകനായും തിരക്കഥാകൃത്തയുമെല്ലാം നീരജ് മാധവ് തന്റെ പ്രതിഭ ഇവിടെ തെളിയിച്ചു കഴിഞ്ഞു. ഇപ്പോൾ വരുന്ന വാർത്ത ശെരിയാണെങ്കിൽ, നീരജ് മാധവ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്. മോഹൻലാലിനും മമ്മൂട്ടിക്കും പൃഥ്‌വി രാജിനും ദുൽകർ സൽമാനും ശേഷം മലയാളത്തിലെ ഒരു പ്രശസ്ത നടൻ കൂടി ബോളിവുഡിൽ തന്റെ പ്രതിഭ തെളിയിക്കാൻ ഒരുങ്ങുകയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രാജ്- കൃഷ്ണ എന്ന ബോളിവുഡ് സംവിധായകർ ഒന്നിക്കാൻ പോകുന്ന ഒരു വെബ് സീരിസിൽ ആണ് നീരജ് മാധവ് അഭിനയിക്കാൻ പോകുന്നത് എന്നാണ് സൂചന.
ഹോളിവുഡിൽ വളരെ പോപ്പുലർ ആണ് വെബ് സീരീസുകൾ. അതുപോലെ തന്നെ ഇന്ത്യയിലും ഇപ്പോൾ വെബ് സീരീസുകൾ പോപ്പുലർ ആവുകയാണ്. പ്രശസ്ത നടൻ മാധവൻ അഭിനയിച്ച വെബ് സീരിസ് കുറച്ചു നാൾ മുൻപേ വന്നിരുന്നു. അതുപോലെ തന്നെ റസൂൽ പൂക്കുട്ടി സംവിധാനം ചെയ്യാൻ പോകുന്ന വെബ് സീരിസിൽ മോഹൻലാൽ ആണ് നായകൻ എന്നും വാർത്തകൾ വന്നിരുന്നു. നീരജ് മാധവ് അഭിനയിക്കാൻ പോകുന്ന ഈ പുതിയ വെബ് സീരിസിൽ ബോളിവുഡ് താരങ്ങളായ തബു, മനോജ് ബാജ്പയീ എന്നിവരും അഭിനയിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യാൻ പോകുന്ന ഈ വെബ് സീരിസ് ത്രില്ലർ സ്വഭാവത്തിലാണ് ഒരുക്കാൻ പോകുന്നത്. സൈഫ് അലി ഖാൻ, നവാസുദ്ധീന് സിദ്ദിഖി എന്നീ ബോളിവുഡ് താരങ്ങളും ഇപ്പോൾ വെബ് സീരീസുകളുടെ ഭാഗം ആണ്. മലയാളത്തിൽ നിന്ന് വെബ് സീരിസിൽ അഭിനയിക്കാൻ പോകുന്ന ആദ്യത്തെ നടൻ ആയി മാറുകയാണ് ഇപ്പോൾ നീരജ് മാധവ്. മമ്മൂട്ടിയോടൊപ്പം അഭിനയിച്ച മാമാങ്കം എന്ന വലിയ ചിത്രമാണ് നീരജ് മാധവ് പൂർത്തിയാക്കിയ മലയാളം പ്രൊജക്റ്റ്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.