ഇന്നലെ വിവാഹിതനായ യുവ താരം നീരജ് മാധവ് ആണ് കിടിലൻ നൃത്തവും ആയി വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗം ആകുന്നത്. യുവക്കളുടെ പ്രിയ താരം ആയ നീരജിന്റെ വിവാഹം ഇന്നലെ ആയിരുന്നു. വിവാഹത്തിന് ശേഷം ഒരുക്കിയ സൽക്കാര ചടങ്ങുകൾക്ക് ഇടയിൽ ആണ് നീരജ് വേദിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി നൃത്ത ചുവടുകൾ വച്ചത്. ഭാര്യയായ ദീപ്തിയും നീരജിന് പിന്തുണയേകി ഒപ്പം കൂടി. വിവാഹത്തിന് വന്നവർക്കും ചലച്ചിത്ര പ്രവർത്തകർക്കും അപ്രതീക്ഷിതമായി നടന്ന സംഭവം കൗതുകമായി. നീരജിന്റെ കല്യാണ സൽക്കാരത്തിന്റെ ഈ നൃത്തം ആണിപ്പോൾ തരംഗം ആയി കൊണ്ടിരിക്കുന്നത്.
കോഴിക്കോട് സ്വദേശിയായ ദീപ്തി കൊച്ചി ടി. സി. എസ് ലെ ജീവനക്കാരി ആണ്. നീണ്ടകാലത്തെ പ്രണയത്തിന് ശേഷം ആണ് ഇരുവരുടെയും കല്യാണം. കോഴിക്കോട് വച്ചു വളരെ ലളിതമായി ആയിരുന്നു ചടങ്ങുകൾ, പരമ്പരാഗത രീതിയിൽ ആയിരുന്നു വിവാഹ ചടങ്ങുകൾ എല്ലാം തന്നെ. വിവാഹത്തിന് ശേഷം ഒരുക്കിയ വിവാഹ സൽക്കാര ചടങ്ങുകൾക്ക് മലയാളത്തിലെ പ്രശസ്ത നടി നടന്മാർ പങ്കെടുത്തു. ബഡ്ഡി എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നീരജ് ദൃശ്യം, മെക്സിക്കൻ അപാരത, വടക്കൻ സെൽഫി തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ യുവാക്കൾക്ക് പ്രിയങ്കരനായി മാറുകയായിരുന്നു. ലവ കുശ എന്ന ചിത്രത്തിലൂടെ രചനയിലേക്ക് തിരിഞ്ഞ നീരജ് നൃത്തത്തിൽ പ്രാവീണ്യം മുൻപേ തെളിയിച്ചിട്ടുണ്ട്, നീരജ് തന്റെ സുഹൃത്ത് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഒരു വടക്കൻ സെൽഫിയിൽ മുൻപ് നൃത്ത സംവിധാനം നിർവഹിച്ചിട്ടുണ്ട്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.