Neeli Movie Theatre List
മമത മോഹൻദാസ് പ്രധാന വേഷത്തിൽ എത്തുന്ന നീലി നാളെ കേരളത്തിലെ പ്രദർശന ശാലകളിൽ എത്തുകയാണ്. നവാഗതനായ അൽതാഫ് സലിം സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് റിയാസ് മാറാത്തും, മുനീർ മുഹമ്മദുണ്ണിയും ചേർന്നാണ്. സൺ ആഡ്‌സ് ആൻഡ് ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ സുന്ദർ മേനോൻ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒരു ഹൊറർ- മിസ്റ്ററി ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ കോമഡിയ്ക്കും പ്രാധാന്യം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്തായാലും ഇതിന്റെ ട്രൈലെർ മികച്ച പ്രേക്ഷക ശ്രദ്ധ തന്നെ നേടിയെടുത്തിട്ടുണ്ട്. മികച്ച റിലീസ് ആണ് നീലിക്ക് കേരളത്തിൽ ലഭിച്ചിരിക്കുന്നത് എന്ന് തിയേറ്റർ ലിസ്റ്റ് കാണുമ്പോൾ തന്നെ നമ്മുക്ക് മനസ്സിലാകും.
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിൽ മമത മോഹൻദാസിന് പുറമെ പ്രശസ്ത താരങ്ങളായ അനൂപ് മേനോൻ, ശ്രീകുമാർ, സിനിൽ സൈനുദ്ധീൻ , ബാബുരാജ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. മനോജ് പിള്ളൈ ദൃശ്യങ്ങളും ശരത് സംഗീതവും ഒരുക്കിയ ഈ ചിത്രം പ്രേക്ഷകരെ ഭയത്തിന്റെയും മിസ്റ്ററിയുടെയും ഒരു പുതിയ ലോകത്തേക്ക് കൂട്ടികൊണ്ടു പോകുമെന്നാണ് അണിയറ പ്രവർത്തർ അവകാശപ്പെടുന്നത്. സസ്‌പെൻസും എലമെന്റും കൂടിയുള്ള ഈ ചിത്രം പൂർണ്ണമായും പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു ചിത്രമായി തീരുമെന്നാണ് പ്രതീക്ഷ. സാങ്കേതികമായി ഏറെ നിലവാരം പുലർത്തുന്ന രീതിയിലാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നതു എന്ന് ഇതിന്റെ ട്രൈലെർ നമ്മുക്ക് കാണിച്ചു തരുന്നുണ്ട്. വി സാജൻ എഡിറ്റ് ചെയ്തിരിക്കുന്ന ഈ ചിത്രം ഏതായാലും പ്രേക്ഷകരുടെ പ്രതീക്ഷകളെ സാധൂകരിക്കും എന്ന് തന്നെ നമ്മുക്ക് വിശ്വസിക്കാം.
മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള…
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
This website uses cookies.