Neeli Movie
കഴിഞ്ഞ ശനിയാഴ്ചയാണ് മംമ്ത മോഹൻദാസ് നായികയായെത്തിയ ഹൊറർ -കോമഡി ചിത്രമായ നീലി പ്രദർശനം ആരംഭിച്ചത്. നവാഗത സംവിധായകനായ അൽത്താഫ് റഹ്മാൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് റിയാസ് മാറാത്, മുനീർ മുഹമ്മദുണ്ണി എന്നിവർ ചേർന്നാണ്. മംമ്ത മോഹൻദാസിനൊപ്പം അനൂപ് മേനോനും കേന്ദ്ര കഥാപാത്രമായി എത്തിയ ഇ ചിത്രം ആദ്യ ഷോ മുതൽ തന്നെ ഗംഭീര പ്രേക്ഷകാഭിപ്രായം ആണ് നേടിയെടുത്തത്. ഇതിൽ ഹൊറർ സീനുകൾ ഗംഭീരമായിട്ടുണ്ടെങ്കിലും കുടുംബ പ്രേക്ഷകരെ അടക്കം ഇപ്പോൾ തീയേറ്ററുകളിലേക്കു ആകർഷിക്കുന്നത് നീലിയിലെ കോമഡി രംഗങ്ങളുടെ മികവ് കൂടിയാണ്. ബാബുരാജ്- മറിമായം ശ്രീകുമാർ ടീം ആണ് തങ്ങളുടെ കിടിലൻ കോമഡി പെർഫോമൻസുമായി പ്രേക്ഷകരെ രസിപ്പിക്കുന്നത്. ജലീൽ ഇക്ക എന്ന കള്ളനായി ശ്രീകുമാറും പ്രഭാകരൻ എന്ന അസിസ്റ്റന്റ് കള്ളൻ ആയി ബാബുരാജ്ഉം പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നാണ് ഇവരുടെ കോമ്പിനേഷൻ സീനുകൾ.
ആശാനും ശിഷ്യനുമായി തകർപ്പൻ പ്രകടനമാണ് ഇരുവരും കാഴ്ച വെച്ചിരിക്കുന്നത്. ഇവർക്ക് കൂട്ടായി സിനിൽ സൈനുദീനും അനൂപ് മേനോനും തങ്ങളുടെ കയ്യിൽ നിന്നും രസകരമായ നമ്പറുകൾ ഇറക്കിയതോടെ അത്യന്തം രസകരമായ ഒരു ചിത്രമായി നീലി മാറുകയായിരുന്നു. മകളെ കാണാതായ ‘അമ്മ കടന്നു പോകുന്ന വൈകാരിക മുഹൂർത്തങ്ങൾക്കൊപ്പം ഹൊററും മിസ്റ്ററിയും അതുപോലെ പൊട്ടിച്ചിരിപ്പിക്കുന്ന കഥാ സന്ദർഭങ്ങളും കൂട്ടിയിണക്കിയ ഈ ചിത്രത്തിൽ ഒരു കിടിലൻ സസ്‌പെൻസും ഒളിഞ്ഞിരിക്കുന്നുണ്ട്. സൺ ആഡ്‌സ് ആൻഡ് ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ സുന്ദർ മേനോൻ നിർമ്മിച്ച ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചത് മനോജ് പിള്ളയും സംഗീതം ഒരുക്കിയത് ശരത്തുമാണ്. ഗംഭീര ദൃശ്യങ്ങളും സംഗീതവും നീലിയെ സാങ്കേതിക തികവുള്ള ഒരു ചലച്ചിത്രാനുഭവവും ആക്കിയിട്ടുണ്ട്. ഇപ്പോൾ തീയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുന്ന നീലി ഈ വർഷത്തെ മലയാള സിനിമയിലെ വിജയ ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിക്കഴിഞ്ഞു.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.