അപ്രതീക്ഷിതമായി നമ്മളെ വിട്ടു പിരിഞ്ഞ മലയാളത്തിന്റെ മഹാനടനായ നെടുമുടി വേണുവിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കു വെക്കുകയാണ് മലയാള സിനിമാ ലോകം. ഇപ്പോഴിതാ നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രങ്ങളിൽ ഒന്നായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ അദ്ദേഹം അവസാനമായി പറഞ്ഞ ഡയലോഗ് ഏതെന്നു വെളിപ്പെടുത്തുകയാണ് സംവിധായകൻ പ്രിയദർശൻ. നെടുമുടി വേണു എന്ന വ്യക്തി മോഹൻലാലിന്റെ ഒരു മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു എന്നും അത്ര വലുതായിരുന്നു അവർ തമ്മിലുള്ള ബന്ധം എന്നും പ്രിയദർശൻ പറയുന്നു. അത്രയ്ക്ക് സ്നേഹമായിരുന്നു അവർ തമ്മിൽ എന്നും പറഞ്ഞ പ്രിയദർശൻ അവർ ഒരുമിച്ചഭിനയിച്ച മരക്കാരിൽ, നെടുമുടി വേണുവിന്റെ സാമൂതിരി എന്ന കഥാപാത്രം മോഹൻലാൽ അവതരിപ്പിക്കുന്ന മരക്കാർ എന്ന കഥാപാത്രത്തോട് പറഞ്ഞ ഡയലോഗ് കൂടി പുറത്തു പറഞ്ഞു.
നീ എന്നും ഉണ്ടാകുമോ എന്റെ കൂടെ, എന്നായിരുന്നു നെടുമുടി അവസാനമായി ആ ചിത്രത്തിൽ മോഹൻലാലിനോട് പറഞ്ഞ വാക്കുകൾ. അതിനു ശേഷം ആറാട്ട് എന്ന ചിത്രത്തിലും മോഹൻലാലിനൊപ്പം നെടുമുടി വേണു അഭിനയിച്ചു. ലാലുവിനൊപ്പം സമയം ചെലവഴിക്കാം എന്ന ഒറ്റ കാരണം കൊണ്ടാണ് നെടുമുടി വേണു ആ ചിത്രം ചെയ്തത് എന്ന് അതിന്റെ സംവിധായകൻ ബി ഉണ്ണികൃഷ്ണനും പറയുന്നു. നെടുമുടി വേണുവിനെ കുറിച്ച് സംവിധായകൻ പ്രിയദർശൻ കുറിച്ച വാക്കുകൾ ഇങ്ങനെ, നഷ്ടം എന്ന ഒറ്റവാക്കിൽ ഒതുക്കാനാവില്ല എൻ്റെ പ്രിയപ്പെട്ട വേണുച്ചേട്ടൻ്റെ വിയോഗം. നാടകത്തിൽ നിന്ന് വന്ന്, നാടകീയത ഒട്ടും ഇല്ലാതെ, കഥാപാത്രങ്ങളെ ജീവിതത്തിൽ നിന്ന് നേരിട്ട് തിരശ്ശീലയിലേക്കെത്തിച്ച മഹാത്ഭുതം എന്ന് മാത്രമേ വേണുച്ചേട്ടനെ വിശേഷിപ്പിക്കാനാവൂ. എൻ്റെ മനസ്സിൽ രൂപപ്പെട്ട ഒട്ടേറെ കഥാപാത്രങ്ങൾക്ക് അസൂയാവഹമായ ഭാവപ്പകർച്ച നൽകിയ വേണുച്ചേട്ടനുമായി, സിനിമയ്ക്ക് പുറത്തായിരുന്നു കൂടുതൽ അടുപ്പം. ജേഷ്ഠതുല്യനെന്നോ, ആത്മസുഹൃത്തെന്നോ ഒക്കെ വിളിക്കാവുന്ന ബന്ധം. ഒരു പുഞ്ചിരിയിൽ ഇത്ര മാത്രം സ്നേഹം നിറയ്ക്കാൻ കഴിയുന്ന വേറൊരാളില്ല എന്ന് പലതവണ തോന്നിയിട്ടുണ്ട്. വേദനയോടെ വേണുച്ചേട്ടന് വിട.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.