മലയാള സിനിമയിലെ എക്കാലത്തെയും ഏറ്റവും മികച്ച നടമാരുടെ ഒരു പട്ടിക തയ്യാറാക്കിയാൽ മോഹൻലാൽ, ജഗതി ശ്രീകുമാർ, തിലകൻ , ഭരത് ഗോപി, മമ്മൂട്ടി എന്നിവരോടൊപ്പം ഏറ്റവും മുകളിൽ തന്നെ സ്‌ഥാനം പിടിക്കുന്ന ഒരു നടൻ ആണ് നെടുമുടി വേണു. ഏതു വേഷവും ചെയ്യുന്ന നെടുമുടി വേണു അഭിനയ വിദ്യാർത്ഥികൾക്ക് ഇന്നും ഒരത്ഭുതം ആണ്. സ്വാഭാവികതയും അനായാസതയുമാണ് ഈ നടന്റെ ഏറ്റവും വലിയ ശ്കതി. സ്വന്തമായ ഒരു അഭിനയ ശൈലിയുള്ള ഇദ്ദേഹം ചെയ്യാത്ത വേഷങ്ങൾ കുറവ്. സംഭാഷണ രീതി കൊണ്ടും അഭിനയ മികവിന്റെ ഉന്നതങ്ങളിൽ ഉള്ള ഇദ്ദേഹം ഒരിക്കൽ കൂടി നമ്മളെ വിസ്മയിപ്പിക്കാൻ എത്തുകയാണ്. ഫഹദ് ഫാസിൽ നായകനായ കാർബൺ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അടുത്ത ആഴ്ച എത്താൻ പോകുന്നത്.
ബഷീർ എന്ന് പേരുള്ള വളരെ നിർണ്ണായകമായ ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അദ്ദേഹം അവതരിപ്പിക്കുന്നത് . പ്രശസ്ത ക്യാമറാമാൻ ആയ വേണു ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വേണുവിന്റെ ആദ്യത്തെ രണ്ടു സംവിധാന സംരംഭങ്ങളായിരുന്ന ദയ, മുന്നറിയിപ്പ് എന്നീ ചിത്രങ്ങളിലും നെടുമുടി വേണു നിർണ്ണായകമായ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. അതുപോലെ തന്നെ വളരെ വ്യത്യസ്തമായ ഒരു വേഷം ആയിരിക്കും കാർബൺ എന്ന ഈ ചിത്രത്തിലേതും എന്ന് നമ്മുക്ക് പ്രതീക്ഷിക്കാം. കഴിഞ്ഞ ആഴ്ച ഇറങ്ങിയ അനിൽ രാധാകൃഷ്ണൻ മേനോൻ ചിത്രം ദിവാൻജി മൂല ഗ്രാൻഡ് പ്രിക്‌സിലും വളരെ വ്യത്യസ്‌തമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചു കയ്യടി നേടിയിരുന്നു നെടുമുടി വേണു. പോയട്രി ഫിലിംസിന്റെ ബാനറിൽ സിബി കെ തോട്ടുപുറം, നാവിസ് സേവ്യർ എന്നിവർ ചേർന്നാണ് കാർബൺ നിർമ്മിച്ചിരിക്കുന്നത്. മമത മോഹൻദാസ്, ദിലീഷ് പോത്തൻ, മണികണ്ഠൻ ആചാരി, സൗബിൻ ഷാഹിർ, വിജയ രാഘവൻ, ഷറഫുദീൻ എന്നിവരും ഫഹദിനും നെടുമുടി വേണുവിനുമൊപ്പം ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രമാണ് ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഫ്രാഗ്രന്റ്…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പരിവാർ…
This website uses cookies.