ഇത്തവണ ഓണത്തിന് കേരളാ ബോക്സ് ഓഫീസിൽ യുവതാര യുദ്ധമാണ് കാണാൻ സാധിക്കുന്നത്. ടോവിനോ തോമസ് നായകനായ അജയന്റെ രണ്ടാം മോഷണം, ആസിഫ് അലി നായകനായ കിഷ്കിന്ധാ കാണ്ഡം എന്നിവയാണ് ആ ചിത്രങ്ങൾ. രണ്ട് ചിത്രങ്ങളും റിലീസ് ചെയ്ത ആദ്യ ദിനം മുതൽ തന്നെ മികച്ച പ്രേക്ഷക- നിരൂപക പ്രതികരണങ്ങൾ നേടി വമ്പൻ കുതിപ്പാണ് നടത്തുന്നത്.
അജയൻ, മണിയൻ, കുഞ്ഞിക്കേളു എന്നീ മൂന്നു കഥാപാത്രങ്ങളാണ് അജയന്റെ രണ്ടാം മോഷണത്തിൽ ടോവിനോ ചെയ്തതെങ്കിൽ, അജയചന്ദ്രൻ എന്ന ഫോറെസ്റ്റ് ഓഫിസറുടെ വേഷമാണ് കിഷ്കിന്ധാ കാണ്ഡത്തിൽ ആസിഫ് അലി ചെയ്തിരിക്കുന്നത്. ചുരുക്കി പറഞ്ഞാൽ ഇപ്പോൾ സൂപ്പർ വിജയം നേടി മുന്നേറുന്ന രണ്ടു ചിത്രങ്ങളിലേയും നായക കഥാപാത്രങ്ങളുടെ പേര് അജയൻ എന്നായത് പ്രേക്ഷകരിലും കൗതുകം ജനിപ്പിക്കുന്നുണ്ട്.
നവാഗതനായ ജിതിൻ ലാൽ ഒരുക്കിയ അജയന്റെ രണ്ടാം മോഷണം ബോക്സ് ഓഫീസിൽ ഏഴ് ദിവസം കൊണ്ട് 50 കോടി ഗ്രോസ് കളക്ഷൻ നേടിക്കഴിഞ്ഞു. കേരളത്തിൽ നിന്ന് മാത്രം 20 കോടിക്ക് മുകളിലാണ് ഈ ചിത്രം നേടിയത്. ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്ത കിഷ്കിന്ധാ കാണ്ഡം, പതിഞ്ഞ തുടക്കത്തിന് ശേഷം ഇപ്പോൾ ബോക്സ് ഓഫീസിൽ കത്തി പടരുകയാണ്. ആഗോള ഗ്രോസ് 20 കോടിയിലേക്ക് എത്തുന്ന ഈ ചിത്രം ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറാനുള്ള കുതിപ്പിലാണ്.
സുജിത് നമ്പ്യാർ രചിച്ച അജയന്റെ രണ്ടാം മോഷണത്തിൽ ഹാരിഷ് ഉത്തമൻ, കൃതി ഷെട്ടി, ബേസിൽ ജോസഫ്, സുരഭി ലക്ഷ്മി, രോഹിണി എന്നിവരും വേഷമിട്ടിരിക്കുന്നു. വിജയരാഘവൻ, അപർണ്ണ ബാലമുരളി, ജഗദീഷ്, അശോകൻ എന്നിവരാണ് ബാഹുൽ രമേശ് രചിച്ച കിഷ്കിന്ധാ കാണ്ഡത്തിലെ മറ്റു പ്രധാന താരങ്ങൾ.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.